കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസ് വളപ്പിൽ അമൃത വാടിക
കാഞ്ഞിരപ്പള്ളി സ്വാതന്ത്രത്തിന്റെ എഴുപത്തഞ്ചാം വാർഷികം ആസാദി കാ അമൃത് മഹോത്സവ് എന്ന ക്യാമ്പയിനിൽ ആഘോഷിക്കുന്നതിന്റെ ഭാഗമായി എന്റെ മണ്ണ് എന്റെ ദേശം എന്ന സന്ദേശത്തോടെ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസ് വളപ്പിൽ എഴുപത്തിയഞ്ചു വൃക്ഷതൈകൾ അമൃത് വാടിക എന്ന പേരിൽ നട്ടു.
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നഴ്സറിയിൽ ഉത്പാദിപ്പിച്ച വൃക്ഷതൈകൾ നട്ടു കൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് കെ ആർ തങ്കപ്പൻ വൃക്ഷതൈ നടീൽ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് റോസമ്മ പുളിക്കൽ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി എൻ രാജേഷ്,ശ്യാമള ഗംഗാദരൻ മെമ്പർമാരായ ബേബി വട്ടക്കാട്,മഞ്ജു മാത്യൂ ,ബിജു പത്യാല,ജെസ്സി വർഗീസ് സുമി ഇസ്മായിൽ സെക്രട്ടറി സീന പി ആർ അസിസ്റ്റന്റ് സെക്രട്ടറി ഷാജിപി എം ജോയിന്റ് ബി ഡി ഒ ടി ഇ സിയാദ് എക്സ്റ്റൻഷൻ ഓഫീസർ രതീഷ് പി ആർ,തൊഴിലുറപ്പ് വിഭാഗം ജീവനക്കാർ തൊഴിലാളികൾ എന്നിവർ ചടങ്ങിൽ പങ്കാളികളായി