ചന്ദനമര തടികൾ മറയൂരിലേക്ക് മാറ്റി
എരുമേലി. വണ്ടൻ പതാൽ, എരുമേലി റേഞ്ചുകളിൽ സൂക്ഷിച്ചിരുന്ന ചന്ദന മരങ്ങൾ മറയൂർ ചന്ദന ഡിപ്പോയിലേക്ക് മാറ്റി.2.5കോടി രൂപ വിലവരുന്ന 2415 കിലോ ചന്ദനമാണ് മറയൂരിൽ എത്തിച്ചത്.
സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങൾ, വനത്തിൽ നിന്നുള്ളത്, എന്നിങ്ങനെയുള്ള സ്ഥലങ്ങളിൽ നിന്നുള്ള മരങ്ങളാണ് സൂക്ഷിച്ചിരുന്നത്. വൻ സുരക്ഷ സംവിധാ നങ്ങളൂടെയാണ് ചന്ദന മരങ്ങൾ എരുമേലിയിൽ നിന്നും കൊണ്ടുപോയത്. എരുമേലി റേഞ്ച് ഓഫീസർ ബി ആർ ജയന്റെ നേതൃത്വത്തിൽ രണ്ട് ഡപ്യൂട്ടി റേഞ്ച് ഓഫീസർമാർ പൈലറ്റ് വാഹനങ്ങൾ എന്നിവയുടെ സുരക്ഷയിലാണ് ചന്ദന മരങ്ങൾ മറയൂരിൽ എത്തിച്ചത്.