സിറിയൻ കാത്തലിക് (സിറോ മലബാർ കാത്തലിക്) വിഭാഗത്തിന്റെ ഔദ്യോഗിക പേര് “സിറോ മലബാർ സിറിയൻ കാത്തലിക്’ എന്നാക്കി ഭേദഗതി വരുത്തി
അൻപത് ലക്ഷത്തോളം വിശ്വാസികൾ ഉള്ള, കത്തോലിക്കാ കൂട്ടായ്മയിലെ രണ്ടാമത്തെ വലിയ പൗരസ്ത്യ കത്തോലിക്കാ സഭയുമായ സീറോ മലബാർ കത്തോലിക്കാ സഭയുടെ പേര് കേരളത്തിലെ ഔദ്യോഗിക രേഖകളിൽ മാറ്റം വരുത്തി.
സംസ്ഥാനത്ത് സംവരണ ആനുകൂല്യങ്ങൾ ലഭിക്കാത്ത സംവരണേതര വിഭാഗങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്ന സിറിയൻ കാത്തലിക് (സിറോ മലബാർ കാത്തലിക്) എന്ന പേര് “സിറോ മലബാർ സിറിയൻ കാത്തലിക്’ എന്നു ഭേദഗതി വരുത്തി സർക്കാർ ഉത്തരവിട്ടു. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ ജോർജ് ആലഞ്ചേരിയുടെ ആവശ്യപ്രകാരമാണ് മാറ്റം വരുത്തിയത്
സംസ്ഥാന ഒബിസി, കേന്ദ്ര ഒബിസി, സംസ്ഥാന എസ്ഇബിസി പട്ടികയിൽ ഒന്നും ഉൾപ്പെടാത്ത (തൊഴിൽ സംവരണവും വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ലഭിക്കാത്ത 164 സംവരണേതര വിഭാഗങ്ങൾ) വിഭാഗങ്ങളുടെ പട്ടിക നേരത്തെ അംഗീകരിച്ച് സർക്കാർ ഉത്തരവിട്ടിരുന്നു. മുന്നാക്ക വിഭാഗങ്ങളി ലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കു വേണ്ടിയുള്ള സംസ്ഥാന കമ്മിഷൻ ആണ് ഇതു സംബന്ധിച്ച റി പോർട്ട് നൽകിയത്.
ഈ പട്ടികയിൽ 163-ാം ക്രമ നമ്പറായിരുന്ന സിറിയൻ കാത്തലിക് (സിറോ മലബാർ കാത്തലിക്) എന്ന പേരിനു പകരം സിറോ മലബാർ സിറിയൻ കാത്തലിക് എന്നാക്കി മാറ്റണം എന്നാവശ്യപ്പെട്ട് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ ജോർജ് ആലഞ്ചേരി 2021ൽ മുഖ്യമന്ത്രിക്കു നിവേദനം നൽകിയിരുന്നു. ഇതു പരിശോധിച്ചാണ് മാറ്റം വരുത്തിയത്.