പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിന്റെ അപകടാവസ്ഥയിൽ ആയിരുന്ന ഭാഗം പൊളിച്ചുനീക്കി.
കാഞ്ഞിരപ്പള്ളി : കുരിശുങ്കൽ ജംക്ഷനിലെ പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിന്റെ അപകടാവസ്ഥയിൽ ആയിരുന്ന ഭാഗം പൊളിച്ചു നീക്കി.
3 നിലയുള്ള കെട്ടിടത്തിന്റെ അപകടാവസ്ഥയിലായ ഭാഗം മുകളിൽ നിന്നു താഴേക്ക് ഓരോ നിലകളായാണു പൊളിച്ചുമാറ്റിയത്. പൊളിച്ച കെട്ടിടാവശിഷ്ടങ്ങൾ സ്ഥലത്തു നിന്നു നീക്കം ചെയ്യുന്ന ജോലികൾ നടന്നുകൊണ്ടിരിക്കുകയാണ് . 1984ൽ നിർമാണം ആരംഭിച്ച് 1990ൽ പൂർത്തിയാക്കിയ 3 നില കെട്ടിടത്തിൽ യഥാസമയം അറ്റകു റ്റപ്പണികൾ നടത്താതിരുന്നതാണ് കെട്ടിടം ബലക്ഷയത്തിലാകാൻ കാരണം.
അസിസ്റ്റന്റ് എൻജിനീയർ കെട്ടിടം പരിശോധിച്ച് ബലക്കുറവുള്ള ഭാഗങ്ങൾ ഇനിയുമുണ്ടെങ്കിൽ അവകൂടി ആവശ്യമെങ്കിൽ പൊളിച്ചു നീക്കും. 3 നിലയുള്ള കെട്ടിടത്തിന്റെ അപകടാവസ്ഥയിലായ ഭാഗം മുകളിൽ നിന്നു താഴേക്ക് ഓരോ നിലകളായാണു പൊളിച്ചുമാറ്റിയത്. 21 ദിവസം കൊണ്ടാണ് കെട്ടിടത്തിന്റെ അപകടാവസ്ഥയിലായ ഭാഗം പൊളിച്ചത്.
വർഷങ്ങൾക്കു മുൻപു നിർമിച്ച കെട്ടിടത്തിൽ പിന്നീട് പില്ലർ നിർമ്മിക്കാതെ കൂട്ടിച്ചേർത്ത് നിർമിച്ച ഭാഗമാണ് അപകടാവസ്ഥയിലായതും തുടർന്ന് പൊളിച്ചു മാറ്റിയതും. കെട്ടിടം സുരക്ഷിതമായി പൊളിച്ചുനീക്കുന്നതിനായി ഷോപ്പിങ് കോംപ്ലക്സ് പൊളിക്കുന്ന ഭാഗത്തെ ടാക്സി സ്റ്റാൻഡ് അടച്ചുപൂട്ടിയിരുന്നു. ഈ ഭാഗത്ത് ആളുകൾ നിൽക്കാതിരിക്കാനും വാഹനങ്ങൾ പാർക്ക് ചെയ്യാതിരിക്കാനും സ്റ്റാൻഡ് അടച്ചുകെട്ടിയ ശേഷമാണ് കെട്ടിടം പൊളിക്കാൻ തുടങ്ങിയത്.
ബലക്ഷയത്തിലായ പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സ് ഏതുസമയവും നിലംപൊത്താമെന്ന ജി ല്ലാ പൊലീസ് ഇന്റലിജൻസ് വിഭാഗത്തിന്റെ റിപ്പോർട്ടിനെ തുടർന്നു കെട്ടിടം പൊളിച്ചു നീക്കാൻ കളക്ടർ നിർദേശിക്കുകയായിരുന്നു. കെട്ടിടം പൂർണമായും പൊളിച്ചുനീക്കാനാണു കലക്ടർ നിർദേശിച്ച ത്. എന്നാൽ കൂടുതൽ അപകടാവസ്ഥയിലായ ഭാഗം ആദ്യം പൊളിചുനീക്കാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.