കാഞ്ഞിരപ്പള്ളി ഹോളി എയ്ഞ്ചല്‍സ് കോളേജിൽ മെറിറ്റ് ഡേയും, പ്രവേശനോത്സവവും

കാഞ്ഞിരപ്പള്ളി ഹോളി എയ്ഞ്ചല്‍സ് കോളേജിൽ മെറിറ്റ് ഡേയും, പ്രവേശനോത്സവവും പഞ്ചായത്ത് പ്രസിഡന്റ് കെ ആര്‍.തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. ഫാ. ആൻഡ്രൂസ് പേഴുംകാട്ടിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ വര്‍ഷം നടന്ന പരീക്ഷകള്‍ മികച്ച രീതിയിൽ പാസായ കുട്ടികള്‍ക്ക് സർട്ടിഫിക്കറ്റുകളും അവാർഡുകളും വിതരണം ചെയ്തു .

പുതിയ അധ്യയന വര്‍ഷത്തില്‍ പ്രവേശനം നേടിയ കുട്ടികളെ ദീപങ്ങള്‍ നല്‍കി സ്വീകരിച്ചു. തുടര്‍ന്ന്‌ കുട്ടികള്‍ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. വാർഡ് മെമ്പർ മഞ്ജു മാത്യു ആശംസകൾ അർപ്പിച്ചു . പ്രിൻസിപ്പാൾ സി. മേഴ്‌സി വളയത്തിൽ സ്വാഗതവും, ജുബിൻ തോമസ് നന്ദിയും പറഞ്ഞു.

error: Content is protected !!