മുതിർന്ന ധീര ജവാന്മാരെ ആദരിച്ചു
പാറത്തോട് : സ്വാതന്ത്ര്യത്തിന്‍റെ 75 -ാം വാർഷിക ആഘോഷത്തിന്‍റെ ഭാഗമായി പാറത്തോട് ഗ്രാമപഞ്ചായത്ത് രാജ്യത്തിന് വേണ്ടി വിശിഷ്ട സേവനം അനുഷ്ഠിച്ച പഞ്ചായത്ത് പരിധിയിലുള്ള മുതിർന്ന ധീര ജവാന്മാരെ ആദരിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ വിജയലാല്‍ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ശുഭേഷ് സുധാകരൻ ആദരിക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യത്തിന്‍റെ അമൃത് നുകരാൻ കാരണക്കാരായ ജവാന്മാരുടെ സേവനങ്ങൾ പുതുതലമുറ ഉൾക്കൊണ്ട് പ്രവർത്തിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജസ്സി ഷാജൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം റ്റി.ജെ മോഹനൻ, സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ജോണിക്കുട്ടി മഠത്തിനകം, സോഫി ജോസഫ്, ബീനാ ജോസ്, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.കെ ശശികുമാര്‍,ഡയസ് കോക്കാട്ട്, സിന്ധു മോഹനന്‍, ജോസിന അന്ന ജോസ്, റ്റി.രാജന്‍ ,സുമിന അലിയാര്‍, അലിയാര്‍ കെ.യു, ആന്‍റണി ജോസഫ്, ബിജോജി തോമസ്, ഏലിയാമ്മ ജോസഫ്,ഷേര്‍ലി വര്‍ഗീസ്, ഷാലിമ്മ ജെയിംസ്, കെ,പി സുജീലന്‍ , സെക്രട്ടറി അനൂപ് എന്‍., സുബേദാര്‍ പ്രകാശ് ഇ.ജെ, ഹവീല്‍ദാര്‍ പി.ആര്‍ രാമചന്ദ്രൻ, പ്രോഗ്രാം കൺവീനർ സിയാദ് കെ. എ എന്നിവർ പ്രസംഗിച്ചു. ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി 15 വരെ വിവിധ പരിപാടികൾ ഗ്രാമപഞ്ചായത്ത് തലത്തിൽ നടത്തുന്നതായി പ്രസിഡന്റ് അറിയിച്ചു. 75 വൃക്ഷത്തൈകൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നട്ടുപിടിപ്പിക്കുവാനും, ശിലാഫലകം സ്ഥാപിക്കല്‍, പഞ്ച് പ്രാണ്‍ പ്രതിജ്ഞ, വസുധാ വന്ദനം, വീരോണ്‍ കാ വന്ദന്‍, ദേശീയ പതാക ഉയർത്തല്‍, ദേശീയഗാനം ആലപിക്കല്‍ തുടങ്ങിയ പരിപാടികളും നടത്തപ്പെടുന്നതാണ്.