ഉന്നത വിജയം കരസ്ഥമാക്കിയവരെ ആദരിച്ചു

കാഞ്ഞിരപ്പള്ളി: നൈനാർ പള്ളി സെൻട്രൽ ജമാഅത്ത് ഈ വർഷം വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെയും, ഹിഫ്ള് പഠനം പൂർത്തിയാക്കിയവരെയും പള്ളി അങ്കണത്തിൽ വെച്ച് ആദരിച്ചു. പ്രസിഡൻറ് പി എം അബ്ദുൽ സലാം ഹാജി അധ്യക്ഷനായി. . സെൻട്രൽ ജമാഅത് ചീഫ് ഇമാം എ.പി. ശിഫാർ മൗലവി മുഖ്യപ്രഭാഷണം നടത്തി,

പ്രസിഡൻറ് പി എം അബ്ദുൽ സലാം ഹാജി വിജയികളായവർക്ക് മൊമെന്റോയും ക്യാഷ് അവാർഡും വിതരണം ചെയ്തു. സെക്രട്ടറി ഷഫീക്ക് താഴത്തു വീട്ടിൽ, നിയാസ് പുത്തൂർപള്ളി, ‘ നവാസ് മടുക്കോലിപറമ്പിൽ, പി ഇ അബ്ദുൽ സലാം പൂതക്കുഴി , അലി അക്ബർ, അൻസാരി വാവേർ, ഷിബിലി കറൻസ്, റിയാസ് കരിപ്പായിൽ എന്നിവർ സംസാരിച്ചു.

error: Content is protected !!