കുട്ടിക്കാനത്തിനു സമീപം വളഞ്ഞങ്ങാനത്ത് നിര്‍ത്തിയിട്ട കാറിന് മുകളിലേക്ക് കല്ലും മണ്ണും ഇടിഞ്ഞുവീണ് സ്ത്രീ ദാരുണമായി മരിച്ചു

കുട്ടിക്കാനത്തിനു സമീപം വളഞ്ഞങ്ങാനത്ത് നിര്‍ത്തിയിട്ട കാറിന് മുകളിലേക്ക് കല്ലും മണ്ണും ഇടിഞ്ഞുവീണ് സ്‌ത്രീ ദാരുണമായി മരണപെട്ടു. . കാറിലുണ്ടായിരുന്ന ഉപ്പുതറ സ്വദേശി സോമിനി (67) ആണ് മരിച്ചത്. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്നവർ പാഞ്ചാലിമാട് ടൂറിസ്റ്റ് കേന്ദ്രത്തില്‍നിന്ന് മടങ്ങി വരുന്നതിനിടെ ഞായറാഴ്ച രാത്രി ഏഴുമണിയോടെയാണ് അപകടമുണ്ടായത്.

കമ്പംമേട്ട് പോലീസ് സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ ബിബിനും പോലീസ് ഉദ്യോഗസ്ഥയായ ഭാര്യ അനുഷ്‌കയും കുടുംബസമേതം പാഞ്ചാലിമേട് ടൂറിസ്റ്റ് കേന്ദ്രത്തില്‍നിന്ന് പുറപ്പെട്ടതായിരുന്നു. എട്ടുമാസം പ്രായമുള്ള കുഞ്ഞടക്കം ഇവരുടെ കൂടെയുണ്ടായിരുന്നു. ഇവരുടെ വീട്ടിലെ ജോലിക്കാരിയാണ് മരിച്ച സോമിനി. മണ്ണിടിച്ചിലിൽ ഇവർ ഇരുന്ന ഭാഗത്താണ് കൂടുതല്‍ ആഘാതമുണ്ടായത്. മരണപ്പെട്ട സോ​മി​നി​യെ കൂ​ടാ​തെ ബി​ബി​നും ബി​ബി​ന്‍റെ ഭാ​ര്യ അ​നി​ഷ്ക, ഭാ​ര്യാ​മാ​താ​വ് ഷീ​ല, കു​ട്ടി​ക​ളാ​യ ആ​ദ​വ് (5), ല​ക്ഷ്യ (എ​ട്ട് മാ​സം) എ​ന്നി​വ​രാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്.

വളഞ്ഞങ്ങാനത്ത് എത്തിയപ്പോൾ കാര്‍ നിര്‍ത്തി യാത്രക്കാരില്‍ ചിലര്‍ പുറത്തിറങ്ങിയിരുന്നു. എന്നാല്‍ സോമിനി വാഹനത്തിനുള്ളില്‍ത്തന്നെ ഇരുന്നു. ഈ സമയത്താണ് കറിനു മുകളിൽ മണ്ണും കല്ലും ഇടിഞ്ഞു വീണത്. കാറില്‍ത്തന്നെയുണ്ടായിരുന്ന ബിബിനും അനുഷ്‌കയും മറ്റു മൂന്നുപേരും നിസ്സാര പരിക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇവരെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഏറെനേരം പ്രദേശത്ത് നല്ല മഴയുണ്ടായിരുന്നു. ഇതാണ് മണ്ണിടിച്ചിലിനു കാരണമായത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. പീരുമേട്ടില്‍നിന്നെത്തിയ ഫയര്‍ഫോഴ്‌സും പോലീസും യാത്രക്കാരും പ്രദേശവാസികളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

error: Content is protected !!