നല്ലസമറായൻ ആശ്രമത്തിന്റെ രജത ജൂബിലി ആഘോഷം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്‌ഘാടനം ചെയ്തു.
കാഞ്ഞിരപ്പള്ളി : ആരും സംരക്ഷിക്കുവാൻ ഇല്ലാത്ത മാനസിക രോഗികളായ തെരുവിലായവരും, വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം സംരക്ഷണം ലഭിക്കാത്തതുമായ സ്ത്രീകൾക്ക് വേണ്ടി 1998 ഓഗസ്റ്റ് 15 നു ആരംഭിച്ച ശുശ്രൂഷ ഭവനമായ കാഞ്ഞിരപ്പള്ളി നല്ലസമറായാൻ ആശ്രമത്തിന്റെ രജത ജൂബിലി ആഘോഷ സമ്മേളനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്‌ഘാടനം ചെയ്തു.
ആശ്രമത്തിന്റെ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഞായറാഴ്ച രാവിലെ 10.30 ന് ബിഷപ്പ് മാർ മാത്യൂ അറയ്ക്കൽ നന്ദി സൂചകമായി വിശുദ്ധ കുർബാന അർപ്പിച്ചു . ഉച്ചകഴിഞ്ഞു 2.30 നു ബിഷപ്പ് മാർ ജോസ് പുളിക്കലിന്റെ അധ്യക്ഷതയിൽ കൂടിയ പൊതു സമ്മേളനം ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം നിർവഹിച്ചു. ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് മുഖ്യ പ്രഭാഷണം നിർവഹിച്ചു . രൂപത വികാരി ജനറാൾ ഫാ ബോബി അലക്സ് മണ്ണംപ്ലാക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി.
മുഴുവൻ പരിപാടിയുടെ വീഡിയോ ഇവിടെ കാണുക :