മുണ്ടക്കയം സെൻറ് ജോസഫ് സെൻട്രൽ സ്കൂളിൽ പാക്സ്–2023
മുണ്ടക്കയം :രാഷ്ട്രപിതാവായ മഹാത്മാഗാന്ധി വിഭാവനം ചെയ്ത അഹിംസയുടെയും സമാധാനത്തിന്റെയും മതേതരത്വത്തിന്റെയും സന്ദേശം സ്കൂളിലെ മുഴുവൻ വിദ്യാർഥികളെയും അധ്യാപകരെയും അനധ്യാപകരെയും അണിനിരത്തിക്കൊണ്ട് വിവിധ കലാപരിപാടികളോടെയും വ്യത്യസ്തങ്ങളായ ഡിസ്പ്ലേകളോടെയും മുണ്ടക്കയം സെൻറ് ജോസഫ് സെൻട്രൽ സ്കൂളിൽ നടത്തപ്പെട്ട സ്വാതന്ത്ര്യദിനാഘോഷം പാക്സ്_ ട്വൻറി23 കേരള ഗവൺമെൻറ് ചീഫ് വിപ്പ് ഡോ.എൻ ജയരാജ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
മണിപ്പൂർ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സ്കൂൾ ബാൻഡിന്റെ അകമ്പടിയോടെ നടത്തപ്പെട്ട സ്വാതന്ത്ര്യദിന റാലിയെ തുടർന്ന് റിട്ടയേർഡ് ലെഫ്.കേണൽ ഇന്ത്യൻ ആർമി ശ്രീ.എ സി തോമസ് പതാക ഉയർത്തി
ഭാരതത്തിൻറെ മതേതരത്വത്തെ കാത്തു സംരക്ഷിക്കണമെന്ന് അഹ്വാനം ചെയ്തുകൊണ്ട് വിവിധ സംസ്ഥാനങ്ങളുടെ വിവിധ സംസ്കാരത്തെയും പൈതൃകത്തെയും പ്രതിനിധാനം ചെയ്തുകൊണ്ട് കുട്ടികളിലൂടെ അവതരിപ്പിക്കപ്പെട്ട ഭാരത രൂപീകരണം ഇന്ത്യയുടെ ആത്മാവിനെ തൊട്ടുണർത്തുന്നതായിരുന്നു 77 കുട്ടികൾ ചേർന്ന്ആലപിച്ച ദേശഭക്തിഗാനവും സാതന്ത്ര്യ സമര സേനാനികളുടെ വേഷവിധാനത്തോടെ അണിനിരന്ന കുട്ടികളും വ്യത്യസ്തങ്ങളായ ഡിസ്പ്ലേ കളും സ്വാതന്ത്ര്യദിന ചടങ്ങുകളെ വർണ്ണാഭമാക്കി
പിടിഎ പ്രസിഡണ്ട് ശ്രീ ജിജി നിക്കോളാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മാനേജർ റവ.ഫാ.മത്തായി മണ്ണൂർ വടക്കേതിൽ .സ്വാഗതം ആശംസിച്ചു.പ്രിൻസിപ്പൽ റവ ഫാദർ തോമസ് നാലുന്നടിയിൽ അധ്യാപക പ്രതിനിധി ശ്രീ ആൻറണി കുരുവിള സ്കൂൾ ലീഡർ ജെറിൻ തോമസ് മാസ്റ്റർജോൺ റോയ് എന്നിവർ പ്രസംഗിച്ചു