KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

നവീകരിച്ച പൂതക്കുഴി – പട്ടിമറ്റം റോഡ്  ഗതാഗതത്തിനായി തുറന്ന് കൊടുത്തു.

കാഞ്ഞിരപ്പള്ളി: ഗ്രാമ പഞ്ചായത്ത് 2023 – 2024 വാർഷിക പദ്ധതിയിൽ നിന്നും 10.5 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച പൂതക്കുഴി – പട്ടിമറ്റം റോഡ്  ഗതാഗതത്തിനായി തുറന്ന് കൊടുത്തു.

4.5 മീറ്റർ വീതിയിൽ 130 മീറ്റർ ദൂരത്തിൽ  കോൺക്രീറ്റിങ്ങ് പ്രവൃത്തികളാണ് നടത്തിയത്. ദേശീയ പാത183 ൽ പൂതക്കുഴി ഫാബീസ് ഓഡിറ്റോറിയം ജംഗ്ഷനിൽ നിന്നാരംഭിച്ച്  കെ.എം.എ ചിൽഡ്രൻസ് ഹോമിന് സമീപമുള്ള പാലം വരെയുള്ള 500 മീറ്റർ  റോഡാണ് നവീകരിച്ച് നിർമ്മിക്കുന്നത്.
ആദ്യ  ഘട്ടത്തിൽ 225 മീറ്റർ നീളത്തിൽ സംരക്ഷണഭിത്തി നിർമ്മാണവും,റോഡ് മണ്ണിട്ട് ഉയർത്തലും 3.90 മീറ്റർ വീതിയിൽ 112 മീറ്റർ ദൂരത്തിൽ റോഡ് കോൺക്രീറ്റിങ്ങും 50 മീറ്റർ ദൂരത്തിൽ ഇന്റർ ലോക്ക് പാകലും പൂർത്തീകരിച്ചിരുന്നു. അടുത്ത ഘട്ടത്തിൽ ശേഷിക്കുന്ന ഭാഗത്ത്  ടാറിങ്ങും കൈവരിയും  ഓടയും നടപ്പ് സാമ്പത്തിക വർഷത്തിൽ തന്നെ നിർമ്മിക്കുന്നതിന് തുക വകയിരുത്തിയിട്ടുണ്ട്.

ഗ്രാമപഞ്ചായത്തംഗം അഡ്വ.പി എ ഷെമീറിന്റെ അധ്യക്ഷതയിൽ പ്രസിഡന്റ് കെ.ആർ തങ്കപ്പൻ ഉദ്ഘാടനം ചെയ്തു.കെ.സി.അജി, ഷാമോൻ  കൊല്ലക്കാൻ,റഹീം പടപ്പാടി,ആർ.എം.നാസർ,അയ്യൂബ് ഖാൻ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!