കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ സ്വാതന്ത്ര്യ ദിനാഘോഷം
കാഞ്ഞിരപ്പളളി: ഭാരതത്തിന്റെ എഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനാഘോഷം മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ വിപുലമായി ആഘോഷിച്ചു. രാവിലെ ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ ആശുപത്രി ജോയിന്റ് ഡയറക്ടറും ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്ററുമായ ഫാ. മാർട്ടിൻ മണ്ണനാൽ സി.എം.ഐ ദേശീയപതാക ഉയർത്തി.
കാഞ്ഞിരപ്പളളി പ്രിൻസിപ്പൽ എസ് ഐ രാജേഷ് ടി ജി ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി. മേരീക്വീൻസ് സ്കൂൾ ഓഫ് നഴ്സിംഗ് വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികൾ ചടങ്ങിന് മിഴിവേകി.