അമൽജ്യോതിയിൽ ഇലക്ട്രിക്കൽ വെഹിക്കിൾ കോൺക്ലേവ് (EVENTURE)
കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ IEEIA/IE/PEL സൊസൈറ്റി യുടെ ആഭിമുഖ്യത്തിൽ നടന്ന ഇലക്ട്രിക്കൽ വെഹിക്കിൾ കോൺക്ലേവിനു (EVENTURE) സമാപനമായി. സി ഡാക് പവർ ഇലക്ട്രോണിക്സ് വിഭാഗം മേധാവിയും സീനിയർ ഡയറക്ടറുമായ രഞ്ജി ചാക്കോ കോൺക്ലേവ് ഉദ്ഘാടനം ചെയ്തു.
IEEE കേരളം ചാപ്റ്റർ സെക്രട്ടറി ഡോ.കെ.ബിജു, കോളേജ് പ്രിൻസിപ്പൽ ഡോ.ലില്ലിക്കുട്ടി ജേക്കബ് IEEIA/IE/PEL കേരള ചാപ്റ്റർ ചെയർ പേഴ്സൺ ഡോ.വാസന്തി.വി, റോബർട്ട് ബോഷ് ഇലക്ട്രിക്കൽ വെഹിക്കിൾ മുൻ മേധാവി പ്രദീപ് കുമാർ കേളോത്ത്, അമൽജ്യോതി കൗൺസിലർ പ്രൊഫ. ഇന്ദു റീന വര്ഗീസ് എന്നിവർ സംസാരിച്ചു.
രണ്ടു ദിവസങ്ങളിലായി നടന്ന കോൺക്ലേവിൽ പാനൽ ചർച്ചകൾ, ഇലക്ട്രിക്ക് വെഹിക്കിളിനെ സംബന്ധിച്ച ഐഡിയ പിച്ചിങ് മത്സരങ്ങൾ, വർക്ഷോപ്പുകൾ എന്നിവ നടന്നു. കേരളത്തിൽ നിന്നും, അയൽ സംസ്ഥാനങ്ങളിൽ നിന്നുമായി നൂറിലേറെ എഞ്ചിനീയറിംഗ് വിദ്യാർഥികൾ കോൺക്ലേവിൽ പങ്കെടുത്തു.