KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കളഞ്ഞുകിട്ടിയ സ്വർണ്ണാഭരണം ഉടമയ്ക്ക്ക്ക് തിരികെ നൽകി ഹരിത കർമ്മ സേനാംഗങ്ങൾ മാതൃകയായി .

എരുമേലി:കളഞ്ഞുകിട്ടിയ സ്വർണ്ണാഭരണം ഉടമയ്ക്ക്ക്ക് തിരികെ നൽകി ഹരിത കർമ്മ സേനാംഗങ്ങൾ മാതൃകയായി .

എരുമേലി പഞ്ചായത്ത് ഹരിത കർമ്മ സേനാംഗങ്ങളായ രഞ്ചു, സനിത എന്നിവർക്കാണു് പ്ലാസ്റ്റിക്ക് ശേഖരണത്തിനിടയിലാണു് അരപവൻ തൂക്കം വരുന്ന സ്വർണ്ണ ചെയിൻ കിട്ടിയത്.

പഞ്ചായത്ത് മെംബർ കെ ആർ അജേഷിനെ വിവരമറിയിച്ചതോടെ അജേഷ് സോഷ്യൽ മീഡിയയിലൂടെ  ഇത് പ്രചരിപ്പിച്ചു. ഇതോടെ ചെയിനിൻ്റെ ഉടമ പാണപിലാവ് സ്വദേശി ലിസ സ്ഥലത്ത് എത്തി. പഞ്ചായത്ത് മെംബറുടെ സാന്നിധ്യത്തിൽ ഹരിത കർമ്മ സേനാംഗങ്ങളായ രഞ്ചുവും സനിതയും ചെയിൻ ഉടമ ലിസിക്ക് കൈമാറി.

error: Content is protected !!