വോളിബോളിൻ്റെ ഈറ്റില്ലമായ കാഞ്ഞിരപ്പള്ളിയിൽ വോളിബോൾ അക്കാദമിയായി

കാഞ്ഞിരപ്പള്ളി : ഒട്ടേറെ വോളിബോൾ താരങ്ങളെ നാടിന് സംഭാവന ചെയ്ത കാഞ്ഞിരപ്പള്ളിയിൽ വോളിബോൾ അക്കാദമിക്ക് രൂപം നൽകി. പ്രമുഖ ഫുട്ബോൾ താരവും സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡണ്ടുമായ ഷറഫലി  സെപ്റ്റംബർ  29 ന് വൈകുന്നേരം അഞ്ചിന് കാഞ്ഞിരപ്പള്ളിയിൽ ഉദ്ഘാടനം  ചെയ്യും.

വളർന്നു വരുന്ന യുവതലമുറയെ വോളിബോളിൽ പരിശീലനം നൽകി  താരങ്ങളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് അക്കാദമിക്ക് രൂപം നൽകിയിട്ടുള്ളത്.

താരങ്ങൾക്ക് പരിശീലനം നൽകൽ സ്ഥിരം സംവിധാനമെന്ന നിലയിൽ കാഞ്ഞിരപ്പള്ളി മൈക്ക ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിനോട് ചേർന്ന് ഇതിനാവശ്യമായ സ്റ്റേഡിയവും  ഗ്യാലറിയും മറ്റ് സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുള്ളത്.ഇതിനായി 35 ലക്ഷം രൂപ ചെലവഴിച്ചു. വോളിബോൾ മുൻ ഏഷ്യൻ താരവും റിട്ട .ഡി വൈ എസ് പിയുമായ പി എസ് അബ്ദുൽ റസാഖ് പൈ നാ പള്ളിയുടെ നേതൃത്വത്തിലാണ് അക്കാദമിക്ക് രൂപം നൽകിയിട്ടുള്ളത്.

മൈക്കാ സ്കൂൾ മാനേജിo ഗ് കമ്മിറ്റിയംഗങ്ങളായ സിറാജുദീൻ തൈ പറമ്പിൽ, അഡ്വ.റഫീക്ക് ഇസ്മായിൽ താഴത്തു വീട്ടിൽ, ഷംസുദീൻ തോട്ടത്തിൽ, റിയാസ് കാൽടെക്സ്, റിയാസ് പുതുപറമ്പിൽ, മൻസൂർ പിഗ് മെൻറ്റ്, അൻസാരി എന്നിവരടങ്ങുന്ന കമ്മിറ്റിക്കാണ് നിർമ്മാണ ചുമതല. ആയിരം പേർക്ക് ഒന്നിച്ചിരുന്ന് കളി കാക്കാവുനഗ്യാലറിയും സ്റ്റേഡിയത്തോടൊപ്പം നിർമ്മിച്ചിട്ടുണ്ട്. വരും കാലങ്ങളിൽ പരിശീലന പരിപാടി സ്ഥിര സംവിധാനമൊരുക്കും.1976 വരെ അഖിലേന്ത്യാ വോളിബോൾ ടൂർണ്ണമെൻറ്റ് നടന്നിട്ടുള്ള കാഞ്ഞിരപ്പള്ളിയിൽ വോളിേ ബോൾ രംഗത്തു നിന്നും ഒട്ടേറെ താരങ്ങൾ ഉയർന്നു വന്നിരുന്നു.പൊലീസ്, റെയിൽവേ, ടൈറ്റാനിയം തുടങ്ങിയ മേഖലകളിൽ ഉന്നത ഉദ്യോഗങ്ങൾ ഇവർ വഹിച്ചിട്ടുമുണ്ട്. പൈനാ പള്ളി സഹോദരങ്ങളായ പി എസ് മുഹമ്മദ് കാസിം, പി എസ് മുഹമ്മദാലി, അബ്ദുൽ റസാഖ്, പറമ്പിൽ ശശി, ബഷീർ മൂ ക്രികാട്ടിൽ, ബഷീർ ചുനക്കര ,അബ്ദുൽ ലത്തീഫ് ,കെ എ മുഹമ്മദ് ഇക്ബാൽ, മത്തായിച്ചൻ കരിക്കാട്ടു പറമ്പിൽ, ജോഷി കുന്നത്ത് തുടങ്ങിയവർ കാഞ്ഞിരപ്പള്ളിയുടെ വോളിബോൾ താരങ്ങളാണ്.

error: Content is protected !!