KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പഴയിടം -ചേനപ്പാടി റോഡ് പുനർനിർമ്മാണത്തിന് 2.93 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു

എരുമേലി: പഴയിടം – ചേനപ്പാടി – എരുമേലി റോഡിൽ ചെറുവള്ളി എസ്റ്റേറ്റിന്റെ ആരംഭ ഭാഗം മുതൽ ചേനപ്പാടി വഴി പഴയിടം വരെയുള്ള ഭാഗം റീടാറിങ് ചെയ്യുന്നതിന് 2.93 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.

ആധുനിക നിലവാരത്തിലുള്ള റീടാറിങ് , സൈഡ് കോൺക്രീറ്റിംഗ്, ലൈൻ മാർക്കിംഗ്, ഓടകൾ, കലുങ്കുകൾ ഉൾപ്പെടെയുള്ള പ്രവർത്തികൾ ഉൾപ്പെടുത്തിയാണ് റീടാറിങ് നടത്തുക. സാങ്കേതിക അനുമതി ലഭ്യമാകുന്നതോടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ച് റോഡിന്റെ ടാറിങ് പ്രവർത്തികൾ പരമാവധി വേഗത്തിൽ പൂർത്തീകരിക്കുമെന്ന് എംഎൽഎ പറഞ്ഞു. നിർദിഷ്‌ട ശബരി ഗ്രീൻ ഫീൽഡ് വിമാനത്താവളം യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഈ റോഡ് വീതി കൂട്ടി ബിഎം ആൻഡ് ബിസി നിലവാരത്തിൽ ആധുനികവൽക്കരിക്കും.

error: Content is protected !!