KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എയ്ഞ്ചൽസ്  ഗാർഡൻ  തെറാപ്പി സെന്റർ ഉദ്ഘാടനം  ചെയ്തു.

പൊൻകുന്നം :ബൗദ്ധിക വെല്ലുവിളികൾ നേരിടുന്നവർക്കു പുതിയ സാധ്യതകളെ തുറന്ന് കാട്ടുവാനും അവർ നേരിടുന്ന പ്രശനങ്ങൾ കണ്ടെത്തുവനും ആവശ്യമായ സഹായം ചെയ്യുവാനുമായി  ക്രമികരിക്കപ്പെട്ട എയ്ഞ്ചൽസ് വില്ലേജിലെ തെറാപ്പി സെന്ററിന്റെ ഉദ്ഘാടനം  പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി  വി ശിവൻകുട്ടി നിർവഹിച്ചു. 

 ഉദ്ഘാടന സമ്മേളനത്തിൽ കഞ്ഞിരപ്പള്ളി രൂപത ബിഷപ് മാർ ജോസ് പുളിക്കൽ അധ്യക്ഷത വഹിച്ചു. എയ്ഞ്ചൽസ് വില്ലജ് ഡയറക്ടർ റവ.ഫാദർ റോയി മാത്യു വടക്കേൽ സ്വാഗതമാശംസിച്ചു.  കാഞ്ഞിരപ്പള്ളി രൂപത സെഞ്ചെല്ലുസ് റവ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ അനുഗ്രഹപ്രഭാഷണം നടത്തി. ഗവ. ചീഫ് വിപ്പ് ഡോ.എൻ .ജയരാജ് മുഖ്യ പ്രഭാഷണം നടത്തി.   ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടി.എൻ. ഗിരീഷ് കുമാർ .ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്   മുകേഷ് കെ മണി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ഗീത എസ് പിള്ള, വാഴൂർ ഗ്രാമപഞ്ചായത്ത് അംഗം ജിജി നടുവത്താനി, സ്പെഷ്യൽ എഡ്യൂക്കേഷൻ സീനിയർ കൺസൾട്ടൻന്റ് ഡോ ഏ റ്റി ത്രേസ്സിയകുട്ടി, എ.ഐ.ഡി വൈസ് ചെയർപേഴ്സൺ  സുശീല കുര്യച്ചൻ, എ.ഐ.ഡി വൈസ് ചെയർമാൻ  ബ്രഹ്മ നായകം മഹാദേവൻ ആശാനിലയം സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിറ്റിൽ സേവ്യർ എന്നിവർ സംസാരിച്ചു.

error: Content is protected !!