KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ദേശീയ തൊഴിലാളി ദിനം ആചരിച്ചു…

മുണ്ടക്കയം : ഭാരതീയ മസ്ദൂർ സംഘം കാഞ്ഞിരപ്പള്ളി താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ  തൊഴിലാളി ശക്തി വിളിച്ചോതി വിശ്വകർമ്മ ജയന്തി ദിനത്തിൽ ദേശീയ തൊഴിലാളി ദിനം ആചരിച്ചു.

 ബൈപാസിൽ നിന്നു നൂറു കണക്കിന് തൊഴിലാളികൾ പങ്കെടുത്ത റാലി മുണ്ടക്കയം ടൗൺ ചുറ്റി ബസ്റ്റാന്റ് മൈതാനിയിൽ സമാപിച്ചു.

 ബിഎംഎസ്   മുണ്ടക്കയം മേഖല പ്രസിഡന്റ്‌  കെബി മധുവിന്റെ അധ്യക്ഷതയിൽ ആരംഭിച്ച പൊതു സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ്‌  എൻ പി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.

 ജില്ലാ ട്രെഷറർ കെജി ശ്രീകാന്ത് മുഖ്യ പ്രഭാഷണം നടത്തി.

 ബിഎംസ് ജില്ലാ സെക്രട്ടറി പി ആർ രാജീവ്‌, ജില്ലാ ജോയിന്റ് സെക്രട്ടറി കെ ആർ രതീഷ്, ജില്ലാ സമിതി അംഗം ടി പി ശ്രീകല, മുണ്ടക്കയം മേഖല സെക്രട്ടറി രതീഷ് ചേനപ്പാടി, പൊൻകുന്നം മേഖല പ്രസിഡന്റ്‌ വിആർ രഞ്ജിത്, ജിനുകുമാർ  എന്നിവർ സംസാരിച്ചു

error: Content is protected !!