അപൂർവ രോഗത്തിന് ഇരയായ ധനലക്ഷ്മി മോൾക്ക് നാടൊരുമിച്ച് സമാഹരിച്ച ചികിത്സാസഹായം കൈമാറി

കാഞ്ഞിരപ്പള്ളി : അപൂർവ രോഗത്തിന് ഇരയായി ജീവിതം വഴിമുട്ടിയ,  പാറത്തോട് ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ ചിറഭാഗത്ത് താമസിക്കുന്ന
കൊട്ടാരത്തിൽ മഹേഷ് – ധന്യ ദമ്പതികളുടെ മകൾ നാലാം ക്ലാസ് വിദ്യാർത്ഥിനിയായ പത്തു വയസ്സുള്ള ധനലക്ഷ്മിക്ക് പുതുജീവിതം നൽകുവാൻ നാടൊരുമിച്ച് സമാഹരിച്ച ഇരുപത് ലക്ഷം രൂപയുടെ ചികിത്സ സഹായം,  കൈമാറി. കാഞ്ഞിരപ്പള്ളി മീഡിയ സെന്ററിൽ  വച്ച് നടന്ന ചടങ്ങിൽ, സഹായനിധി ചെയർമാൻ കെ.ജെ തോമസ് കട്ടയ്ക്കൽ, കുട്ടിയുടെ പിതാവ്
കെ.എൻ മഹേഷിന് ബാക്കി തുകയായ പന്ത്രണ്ടര ലക്ഷം രൂപയുടെ ചെക്ക് കൈമാറി.

ധനലക്ഷ്മിക്ക് പെട്ടെന്നുണ്ടായ അപൂർവ്വരോഗമായ Lupus (SLE) ബാധിച്ച് മാതാ അമൃത ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന സമയത്ത് 20 ലക്ഷത്തോളം രൂപ ആവശ്യമായി വരികയും ഈ സാധു കുടുംബത്തിന് ഈ തുക താങ്ങാൻ പറ്റാത്ത സാഹചര്യത്തിൽ ഈ കുട്ടിയുടെ ജീവൻ നിലനിർത്തുന്നതിന് വേണ്ടി ഈ നാട്ടിലെ ജനപ്രതിനിധികളുടെയും, രാഷ്ട്രീയ, സാമൂഹിക, സാമുദായിക രംഗത്തെ പ്രമുഖരുടെയും നേതൃത്വത്തിൽ 18/06/2023 ല് ധനസമാഹരണം നടത്തുകയും, 19,64,368/- രൂപ ലഭിക്കുകയും ചെയ്തു.

ഈ തുക പാറത്തോട് ഇന്ത്യൻ ഓവർസീസ് ബാങ്കില് കൺവീനർ കെ.കെ ശശികുമാറിന്റെയും, ട്രഷറർ എ.ജി സുധാകരന്റെയും, കുട്ടിയുടെ പിതാവ് കെ.എൻ മഹേഷിന്റെയും പേരിൽ നിക്ഷേപിച്ചിട്ടുള്ളതാണ്. ഈ തുകയിൽ നിന്നും 5 ഗഡുക്കളായി 7,36,564/-രൂപയുടെ (പിരിവിന് ആവശ്യമായ മെറ്റീരിയൽസ് വാങ്ങുന്നതിനുവേണ്ടി 23,564/-രൂപയുടെ കുട്ടിയുടെ പിതാവ് മഹേഷിന് സമിതി നേരിട്ട് കൊടുത്തിട്ടുള്ളതാണ്. എന്നാൽ കുട്ടിക്ക് തുടർചികത്സ ആവശ്യമായതിനാൽ 18/09/2023 ൽ കൂടിയ ചികിത്സാ സഹായനിധി സമിതിയുടെ എക്സിക്യൂട്ടീവ് യോഗത്തിൽ പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലൽ, പഞ്ചായത്ത് പ്രസിഡൻറ്  വിജയമ്മ വിജയലാൽ , ജനപ്രതിനിധികളായ. കെ.കെ ശശികുമാർ,  കെ.പി സുജീലൻ, സഹായനിധി ചെയർമാൻ കെ.ജെ തോമസ് കട്ടയ്ക്കൽ , ഖജാൻജി എ.ജി സുധാകരൻ എന്നിവരുടെ സാന്നിധ്യത്തിൽ ചർച്ച ചെയ്യുകയും അതിന്റെ അടിസ്ഥാനത്തിൽ ബാക്കി വരുന്ന തുക 12,55,215/- (12 ലക്ഷത്തി അമ്പതിനായിരത്തി ഇരുനൂറ്റിപതിനഞ്ച് രൂപ മഹേഷിന്റെയും, ഭാര്യ ധന്യയുടെയും മകൾ ധനലക്ഷ്മിയുടെയും പേരിൽ ബാങ്കിൽ നിക്ഷേപിക്കുന്നതിനായി ചെക്ക് നൽകുവാൻ കമ്മിറ്റി തീരുമാനിച്ചു. കുട്ടിയുടെ ചികിത്സയ്ക്കായും കുട്ടിയുടെ മറ്റ് ആവശ്യങ്ങൾക്കും ഈ തുക പൂർണമായും വിനിയോഗിക്കണമെന്ന് സമിതി കുട്ടിയുടെ പിതാവ് മഹേഷിനെ അറിയിക്കുകയും, ഈ തീരുമാനം മഹേഷ് പൂർണ്ണമായും അംഗീകരിക്കുന്നുവെന്ന് കമ്മിറ്റിയെ അറിയിക്കുകയും ചെയ്തു. ഈ തീരുമാനം പൊതുജനങ്ങളെ അറിയിക്കുന്നതിന് വേണ്ടി സമിതി പത്രസമ്മേളനം നടത്തുകയും , ആ സമ്മേളനത്തിൽ വച്ച് ധനലക്ഷ്മിയ്ക്കുള്ള ധനസഹായത്തിന്റെ ബാക്കി തുകയുടെ ചെക്ക് സമിതി ചെയർമാൻ കെ.ജെ തോമസ്  കട്ടയ്ക്കൽ,
ധനലക്ഷ്മിയുടെ പിതാവ്
കെ.എൻ മഹേഷിനെ ഏൽപ്പിക്കുകയും ചെയ്തു.

error: Content is protected !!