ഇനി ചന്ദ്രന് അവകാശി മുണ്ടക്കയം സ്വദേശിയും..മകൾക്ക് പിറന്നാൾ സമ്മാനമായി ചന്ദ്രനിൽ അഞ്ചേക്കർ സ്ഥലം വാങ്ങി നല്കി മുണ്ടക്കയം പുഞ്ചവൽ സ്വദേശി സെൻ സെബാസ്റ്റ്യൻ
മുണ്ടക്കയം : തൻ്റ ഏക മകൾക്ക് പിറന്നാൾ സമ്മാനമായി മുണ്ടക്കയം പുഞ്ചവൽ സ്വദേശി സെൻ സെബാസ്റ്റ്യൻ
നൽകിയത് അവൾക്ക് ഏറ്റവും ഇഷ്പ്പെട്ട അമ്പിളി മാമനിൽ അഞ്ചേക്കർ സ്ഥലമാണ്.
ചന്ദ്രയാൻ മൂന്ന് ദൗത്യം ഇന്ത്യ വിജയകരമായി പൂർത്തിയാക്കുകയും ഇതിൻറെ പിന്നിൽ പ്രവർത്തിച്ച മലയാളികളുടെ കരങ്ങളും പ്രത്യേകിച്ച് കോട്ടയം ജില്ലക്കാരായ ശാസ്ത്രജ്ഞന്മാരുടെ പങ്കും വളരെ അധികം പ്രശംസയ്ക്ക് പാത്രമാകുകയും ചെയ്തിരുന്നു ഇപ്പോൾ കേരളത്തിൽ നിന്ന് ആദ്യമായി ചന്ദ്രനിൽ അഞ്ചേക്കർ സ്ഥലം സ്വന്തമാക്കിയിരിക്കുകയാണ് മുണ്ടക്കയം പുഞ്ചവയൽ സ്വദേശിയും പുഞ്ചവയൽ പുതുപ്പറമ്പിൽ പരേതനായ സെബാസ്റ്റ്യൻ തോമസിന്റെയും ,സൂസമ്മ സെബാസ്റ്റ്യൻ മകനായ സെൻ സെബാസ്റ്റ്യൻ, ഇദേഹത്തിൻ്റ ഏക സഹോദരൻ സോളമൻ നാട്ടിൽ ബിനിനസ് ചെയ്യുന്നു ചന്ദ്രനിൽ അഞ്ചേക്കർ സ്ഥലം തൻ്റ മകളായ സമീറ സെന്നിന് പിറന്നാൾ സമ്മാനമായി വാങ്ങി നൽകിയിരിക്കുന്നത്.
രണ്ടുവർഷമായി യുകെയിൽ ഭാര്യ മീനു തോമസിനും മകൾ സമീറയ്ക്ക് ഒപ്പം താമസിക്കുന്ന സെൻ സെബാസ്റ്റ്യൻ നേഴ്സ് ആയി ജോലി ചെയ്തു വരികയാണ്. അവിടെവച്ചാണ് ആളുകൾ ചന്ദ്രനിൽ സ്ഥലം വാങ്ങുന്ന കാര്യം അറിയാൻ കഴിഞ്ഞത്. അങ്ങനെ ചന്ദ്രനെ ഏറ്റവുംകൂടുതൽ ഇഷ്ടപ്പെടുന്ന തന്റെ മകൾക്ക് പിറന്നാൾ സമ്മാനമായി ചന്ദ്രനിൽ തന്നെ സ്ഥലം വാങ്ങി നൽകാമെന്ന ആശയം തോന്നിയത്. അതിനായി യുഎസ്എയുടെ ലൂണാർ ലാൻസ് രജിസ്ട്രേഷൻ വഴി സ്ഥലം വാങ്ങി രജിസ്റ്റർ ചെയ്തു സ്വന്തമാക്കി.
ഏക്കറിന് 54 ഡോളർ വിലയുള്ള ലാൻഡ് ഓഫ് ഡ്രീംസിലെ അഞ്ചേക്കർ സ്ഥലമാണ് ഇദ്ദേഹം വാങ്ങിയിരിക്കുന്നത്. രജിസ്ട്രേഷൻ അടക്കം ഏകദേശം 25000 ഇന്ത്യൻ രൂപയിൽ അധികം ചെലവായിട്ടുണ്ട്.
ചന്ദ്രനിൽ ആദ്യമായി അഞ്ചേക്കർ സ്ഥലം സ്വന്തമാക്കുന്ന മലയാളി സെന്നാണ് എന്നാണ് കരുതപ്പെടുന്നത് , ഇ സ്ഥലം മറിച്ച് വിൽക്കുന്നതിനും ട്രേഡിങ് സൈറ്റുകളിൽ അറ്റാച്ച് ചെയ്ത് ട്രേഡിങ് ചെയ്യാനുന്നതിനുള്ള സൗകര്യവും ഉണ്ട്, ഇ സ്ഥലങ്ങളിൽ ലൂണാർ സൊസൈറ്റി ഇൻറർനാഷണൽ ലോയുടെ അടിസ്ഥാനത്തിലാണ് ക്രയവിക്രയങ്ങൾ’ നടക്കുന്നത് രജിസ്ട്രേഷൻ കഴിയുമ്പോൾ സർട്ടിഫിക്കറ്റ് ലഭിക്കുകയും അതിൽ സ്ഥലം വാങ്ങിയ ആളുടെ പേരും ഫ്ലോട്ട് നമ്പരും ഉണ്ടായിരിക്കും ഇവിടെ സ്ഥലങ്ങൾ ഒരേക്കർ ആയിട്ടാണ് സ്ഥലങ്ങൾ തിരിച്ചിരിക്കുന്നത്, സ്ഥലം വാങ്ങുന്ന ആൾക്ക് ലൂണാർ റിപ്പബ്ലിക്കിന്റെ പൗരത്വം ലഭിക്കുന്നു
ഇനിയുള്ള കാലത്ത് മനുഷ്യൻ ഭൂമിക്ക് പുറത്തും വാസം ഉറപ്പിക്കുമെന്ന് കരുതപ്പെടുന്ന ഈ കാലത്ത് ടൂറിസ്റ്റ് കമ്പനികൾ യാത്രക്കാരെ ചന്ദ്രനിൽ കൊണ്ടുപോകുന്നതിനും തിരിച്ചുകൊണ്ടുവരുന്നതിനും ശ്രമങ്ങൾ നടത്തുന്ന ഈ കാലത്ത് ചന്ദ്രയാൻ 3 ദൗത്യം വിജയകരമായി പൂർത്തിയായത് തൻ്റ ആത്മവിശ്വാസം കൂട്ടിയതായും, ചന്ദ്രനിൽ സ്ഥലം വാങ്ങിയെന്ന് പറഞ്ഞപ്പോൾ ചിലർക്ക് ഇത് തമാശയായി തോന്നിയെങ്കിലും തൻ്റ മകളുടെ ആഗ്രഹം സാധിച്ചു കൊടുത്തതിൽ ഒരു പിതാവ് എന്ന നിലയിൽ അതിയായ സന്തോഷമുണ്ടെന്നും ഭാവിയിൽ ഇന്ത്യയിൽ നിന്നും പ്രത്യേകിച്ച് കേരളത്തിൽ നിന്നും കൂടുതൽ മലയാളികൾ സ്ഥലം വാങ്ങുമെന്ന് കരുതുന്നതായും സെൻ സെബാസ്റ്റ്യൻ അറിയിച്ചു.