മുട്ട് വേദന: സൗജന്യ രോഗ നിർണ്ണയ സൗകര്യവുമായി കാഞ്ഞിരപ്പളളി മേരീക്വീൻസ് ആശുപത്രി.
കാഞ്ഞിരപ്പള്ളി: സങ്കീർണ്ണമായ മുട്ട് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയക്ക് ശേഷം ഏതാനം ദിവസങ്ങൾക്കുള്ളിൽ രോഗിക്ക് സാധാരണ ജീവിതത്തിലേക്ക് തിരികെയെത്താൻ സാധിക്കുന്ന ഫാസ്റ്റ് ട്രാക്ക് സർജറി വിജയകരമായി പൂർത്തീകരിച്ച കാഞ്ഞിരപ്പളളി മേരീക്വീൻസ് ആശുപത്രി ഓർത്തോപീഡിക് വിഭാഗം സൗജന്യ രോഗ, ശസ്ത്രക്രിയ നിർണ്ണയത്തിനു അവസരമൊരുക്കുന്നു. 2023 സെപ്റ്റംബർ 21 മുതൽ 23 വരെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പിൽ പങ്കെടുന്നവർക്ക് ഡോക്ടർ കൺസൾട്ടേഷൻ, ഡിജിറ്റൽ എക്സ് റേ എന്നിവ സൗജന്യമായി ലഭ്യമാകും. കൂടാതെ വിവിധ ലാബ് പരിശോധനകൾക്ക് 25% നിരക്കിളവ്, ഡോക്ടറുടെ നിർദ്ദേശ പ്രകാരം ശസ്ത്രക്രിയ ആവശ്യമുള്ളവർക്ക് പ്രത്യേക നിരക്കിളവുകൾ എന്നിവയും ലഭ്യമാകും.
ഫാസ്റ്റ് ട്രാക്ക് മുട്ട് മാറ്റിവെയ്ക്കൽ സർജറിക്ക് ശേഷം ഏതാനം മണിക്കൂറുകൾക്ക് അകം തന്നെ രോഗി എഴുന്നേറ്റു നിൽക്കുവാനും, നടക്കുവാനും തുടങ്ങും. ഓപ്പറേഷന് ശേഷം മാസങ്ങൾ നീളുന്ന വിശ്രമമോ ഫിസിയോ തെറാപ്പിയോ ഇത്തരം സർജറിക്ക് ആവശ്യമില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ചികിത്സകൾക്ക് ഓർത്തോ പീഡിക്, ജോയിന്റ് റീപ്ലേസ്‌മെൻറ് & സ്പോർട്സ് ഇഞ്ചുറീസ് വിഭാഗം സീനിയർ കൺസൽട്ടൻറ് ഡോ. ബ്ലെസ്സിൻ എസ് ചെറിയാൻ മേൽനോട്ടം വഹിക്കുന്നു. മുൻകൂർ ബുക്കിംഗ് സേവനത്തിനായി 8547985760, 8281262626 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.