കാഞ്ഞിരപ്പള്ളി സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അധികാരമേറ്റു.
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അധികാരമേറ്റു. പ്രസിഡന്റായി സ്റ്റനിസ്‌ളാവോസ് ഡൊമിനിക് വെട്ടിക്കാട്ടിലിനെയും വൈസ് പ്രസിഡന്റായി തോമസ് ജോസഫ് ഞള്ളത്തുവയലിനെയും തെരഞ്ഞെടുത്തു.
ദിലീപ് ചന്ദ്രൻ, ഫിലിപ്പ് നിക്കോളാസ് പള്ളിവാതുക്കൽ, ബിജു ജോസഫ് ശൗര്യാംകുഴി, രാജു ജോർജ്, റ്റോജി വി. ജോർജ്, വനിതാ മണ്ഡലത്തിൽ എം.ജെ. ആനിയമ്മ, ബ്ലെസി ബിനോയ്, സുനിജ സുനിൽ, സംവരണ മണ്ഡലത്തിൽ എം.ജി. സാബു എന്നിവരാണ് മറ്റ് അംഗങ്ങൾ.
കാലാവധി അവസാനിക്കും മുൻപ് കേരള കോൺഗ്രസിലെ നാല് അംഗങ്ങളും കോൺഗ്രസിലെ ഒരംഗവും രാജിവെച്ചതോടെയാണ് തിരഞ്ഞെടുപ്പ് നടത്തിയത്. യു.ഡി.എഫായിരുന്നു ബാങ്ക് ഭരിച്ചിരുന്നത്. യു.ഡി.എഫിൽനിന്ന് കേരള കോൺഗ്രസ് (എം) വിട്ടതിനുശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പായിരുന്നു.
കേരള കോൺഗ്രസ് (എം) നേതൃത്വം നൽകിയ സഹകരണ ജനാധിപത്യമുന്നണിയും എൻ.ഡി.എ.യുടെ ദേശീയ സഹകരണസഖ്യവും മത്സരരംഗത്തുണ്ടായിരുന്നു എങ്കിലും യുഡിഎഫ് മുന്നണി, പതിനൊന്നിൽ പതിനൊന്ന് സീറ്റും വലിയ ഭൂപിപക്ഷത്തിൽ പിടിച്ച്, സമ്പൂർണ വിജയം ആണ് നേടിയത്.