പാറത്തോട് സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് : സഹകരണ ജനാധിപത്യ മുന്നണി കൺവെൻഷൻ ചേർന്നു , വിജയം ഉറപ്പാക്കുവാൻ 501 അംഗ കമ്മിറ്റി രൂപീകരിച്ചു
കാഞ്ഞിരപ്പള്ളി: ഒക്ടോബർ മാസത്തിൽ നടക്കുന്ന പാറത്തോട് സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് തെരഞ്ഞെടുപ്പിൽ മൽസരിക്കുന്ന സഹകരണ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളുടെ വിജയത്തിനായി തെരഞ്ഞെടുപ്പ് കൺവെൻഷൻ ചേർന്നു. പാറത്തോട് ഗ്രേസി സ്മാരക ഹൈസ്കൂൾ സ്റ്റേഡിയത്തിൽ നടന കൺവെൻഷൻ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ഉദ്‌ഘാടനം ചെയ്തു.കെ ജെ തോമസ് കട്ടയ്ക്കൽ അധ്യക്ഷനായി.
സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി കെ രാജേഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശുഭേഷ് സുധാകരൻ, പി കെ ബാലൻ, ജില്ലാ പഞ്ചായത്ത് അംഗം കുമാരി പി ആർ അനുപമ, പാറത്തോട് പഞ്ചായത്ത് പ്രസിഡണ്ട് വിജയമ്മ വിജയലാൽ, ജോർജ്കുട്ടി അഗസ്തി, ജോസ് കൊച്ചുപുര ,എൻ ജെ കുര്യാക്കോസ്, കെ കെ ശശികുമാർ ,ഡയസ് കോക്കാട്ട്, വി എം ഷാജഹാൻ, പി ആർ പ്രഭാകരൻ നായർ ,ഹംസ എന്നിവർ സംസാരിച്ചു.
കെ ജെ തോമസ് കട്ടയ്ക്കൽ (പ്രസിഡണ്ട്), പി കെ ബാലൻ (സെക്രട്ടറി, ടി കെ ഹംസ (കൺവീനർ), അഡ്വ.സെബാസ്ത്യൻ കുളത്തുങ്കൽ എം എൽ എ, കെ രാജേഷ്, അഡ്വ: സാജൻ കുന്നത്ത് (രക്ഷാധികാരികൾ ) എന്നിവർ ഭാരവാഹികളായി 501 അംഗ കമ്മിറ്റിക്ക് കൺവെൻഷൻ രൂപം നൽകി.