കാഞ്ഞിരപ്പള്ളി സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ യു ഡി എഫിന് സമ്പൂർണ വിജയം ..
സ്റ്റെനിസ്ലാവോസ് ഡോമിനിക് വെട്ടിക്കാട്ട് പ്രസിഡന്റാകും
കാഞ്ഞിരപള്ളി : കാഞ്ഞിരപ്പള്ളി സർവ്വീസ് സഹകരണ ബാങ്ക് ഭരണ സമിതി തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് നേതൃത്വം നൽകിയ യു .ഡി എഫിന് 11 ൽ 11 സീറ്റും നേടിയാണ് സമ്പൂർണ വിജയം കരസ്ഥമാക്കിയത്.
ആകെ 4301 വോട്ടുകളാണ് രേഖപ്പെടുത്തിയത്. ഇതിൽ വിജയികളായ സ്ഥാനാർത്ഥികളും അവർക്ക് ലഭിച്ച വോട്ടും –
സ്റ്റെനിസ്ലാവോസ് ഡോമിനിക് വെട്ടിക്കാട്ട് -2005,
തോമസ് ജോസഫ് തോമസുകുട്ടി ) ഞള്ളത്തുവയലിൽ – 1917 ,
ഫിലിപ്പ് നിക്കോളാസ് പള്ളിവാതുക്കൽ – 1770 ,
റ്റോജി വെട്ടിയാങ്കൽ – 1795 ,
ദിലീപ് ചന്ദ്രൻ പറപ്പള്ളിൽ – 1823 ,
രാജു ജോർജ് തേക്കുംതോട്ടത്തിൽ – 1896 ,
ബിജു ശൗര്യാംകുഴി – 1759 ,
സുനിജ സുനിൽ – 1956 ,
ആനിയമ്മ ജോയി കിഴക്കേത്തലക്കൽ – 1930,
ബ്ലെസി ബിനോയി വട്ടവയലിൽ – 1834, സാബു എം. ജി മുതുകാട്ടുവയലിൽ – 2139 എന്നിവരാണ് വിജയികളായത്.ഏറ്റവും കുറവ് വോട്ട് അപരനായി മത്സരിച്ച സ്റ്റെനിസ്ലാവോസ് ദേവസ്യാ 57 വോട്ടുമാണ് ലഭിച്ചത്. യു.ഡി.എഫിൽ കോൺഗ്രസിന് ഒൻപത് അംഗങ്ങളും കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് രണ്ട് അംഗങ്ങളുമാണ് തിരഞ്ഞെടുക്കപ്പെട്ടത്
തെരഞ്ഞെടുപ്പ് വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് ടൗണിൽ യു.ഡി.എഫ് നേതാക്കളുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. തുടർന്ന് നടന്ന സമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിജു പ ത്യാല അധ്യക്ഷത വഹിച്ചു. യോഗത്തിൽ നേതാക്കളായ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മറ്റിയുടെ രക്ഷാധികാരി അഡ്വ തോമസ് കുന്നപ്പള്ളി, തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ ബിജു പത്യാല, കൺവീനർ ജോയി മുണ്ടാംപള്ളി, വൈസ് ചെയർമാൻമാരായ അഡ്വ പി ജീരാജ്, പ്രൊഫ റോണി കെ ബേബി, ബാങ്ക് പ്രസിഡന്റ് സ്റ്റെനിസ്ലാവോസ് ഡൊമിനിക് വെട്ടിക്കാട്ട്, അഡ്വക്കേറ്റ് പി. സതീഷ് ചന്ദ്രൻ നായർ എന്നിവർ പ്രസംഗിച്ചു.സഹകരണ മേഖലയെ തകർക്കുകയും, ബാങ്കുകൾ കൊള്ളയടിക്കുകയും ചെയ്യുന്ന ഇടതുപക്ഷ സർക്കാരിന് എതിരെ ഉയർന്നുവരുന്ന ജനവികാരമാണ് കാഞ്ഞിരപ്പള്ളി സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് മുന്നണിയുടെ വിജയം എന്ന്
ആന്റോ ആന്റണി എം.പി പ്രസ്താവിച്ചു.
ബാങ്ക് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരത്തിലെത്തിയാൽ വില തകർച്ച മൂലം ബുദ്ധിമുട്ടിലായ റബ്ബർ കർഷകരെ സഹായിക്കുന്നതിന് വേണ്ടി നൂതന പദ്ധതികൾ ആരംഭിക്കുമെന്നും, മേഖലയിലെ ഇതര സഹകരണ സംഘങ്ങളുമായി ചേർന്ന് റബറിന്റെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനവും വിപണവുമാണ് വിഭാവനം ചെയ്യുന്ന തായ്യം യു.ഡി.എഫ് പ്രകടനപത്രികയിൽ പറഞ്ഞിരുന്നു .
എൽ.ഡി. എഫ് അംഗങ്ങൾ ഭരണ സമിതി അംഗത്വം രാജിവെച്ച് തങ്ങളുടെ സ്വാർത്ഥ താൽപ്പര്യങ്ങൾക്കു വേണ്ടി തിരഞ്ഞെടുപ്പ് അടിച്ചേൽപ്പിച്ചതാണെന്നും, അനവസരത്തിൽ നടന്ന ഈ തെരഞ്ഞെടുപ്പ് മൂലം ബാങ്കിന് ലക്ഷക്കണക്കിന് രൂപയാണ് ബാധ്യത ഉണ്ടായിരിക്കുന്നത് എന്നും നേതാക്കൾ പറഞ്ഞു.
. .
2016 ൽ പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം കേരളത്തിൽ 396 സഹകരണ സംഘങ്ങളിൽ ക്രമക്കേടുകൾ നടന്നതായും ഇതിൽ ബഹുഭൂരിപക്ഷവും സി.പി.എം ഭരിക്കുന്ന ബാങ്കുകൾ ആണെന്നിരിക്കേ കേരള കോൺഗ്രസിനെ കൂട്ടുപിടിച്ചുകൊണ്ട് കാഞ്ഞിരപ്പള്ളി സർവീസ് സഹകരണ ബാങ്കിൽ നുഴഞ്ഞുകയറുവാനുള്ള സി.പി.എമ്മിന്റെ നീക്കങ്ങളെ സഹകാരികൾ ജാഗ്രതയോടെ നോക്കി തോൽപിക്കുകയായിരുന്നെന്നും കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ പി . ജീരാജ് പ്രസ്താവിച്ചു. 85 വർഷത്തെ പാരമ്പര്യമുള്ള കാഞ്ഞിരപ്പള്ളി സർവീസ് സഹകരണ ബാങ്കിനെ അഭിവൃത്തിയുടെ ഈ നിലയിൽ എത്തിച്ചത് കാലാകാലങ്ങളായി യു.ഡി.എഫ് നേതൃത്വം നൽകിയ ഭരണസമിതികൾ ആണെന്നും ഇനിയും ബാങ്കിനെ വളർച്ചയിലേക്ക് നയിക്കുവാൻ യു.ഡി.എഫിന് മാത്രമേ കഴിയുകയുള്ളു എന്നും ഡി.സി.സി ജനറൽ സെക്രട്ടറി പ്രൊഫസർ റോണി കെ. ബേബി പറഞ്ഞു.
ആറുമാസം മാത്രം അധികാരത്തിലിരുന്ന സെനിസ്ലാവോസ് ഡൊമിനിക് വെട്ടിക്കാടിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ബാങ്കിന്റെ പിരിഞ്ഞു കിട്ടുവാനുള്ള കുടിശ്ശികൾ 42% ത്തിൽ നിന്നും 25% മായി ഗണ്യമായി കുറച്ചുവെന്നും നീതി മെഡിക്കൽ സ്റ്റോർ, ലാഭകരമായി ഫലവൃക്ഷകൃഷി ഉൾപ്പെടെയുള്ള പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിച്ചുവെന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു. കുരിശു കവലയിൽ പുതിയ കോ ഓപ്പറേറ്റീവ് ടവർ നിർമ്മിക്കുന്നതിനുള്ള പ്രോജക്റ്റ് റിപ്പോർട്ട് തയ്യാറായതായും യു. ഡി. എഫ് നേതാക്കൾ പറഞ്ഞു.