കാഞ്ഞിരപ്പള്ളി മുൻ എംഎൽഎയുടെ മകൻ അന്തരാഷ്ട്ര സ്ഥാപനത്തിൽ ഉന്നത പദവിയിൽ .. സുഭാഷ് ചന്ദ്ര ജോസ് ലണ്ടൻ ആസ്ഥനമായ ഇ.ബി.ആർ.ഡി ഐടി വിഭാഗം മാനേജിങ് ഡയറക്ടർ
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി മുൻ എംഎൽഎ തോമസ് കല്ലമ്പള്ളിയുടെയും സെന്റ് ഡൊമിനിക്സ് ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പൽ ത്രേസിക്കുട്ടി കല്ലമ്പള്ളിയുടെയും മൂത്ത മകൻ സുഭാഷ് ചന്ദ്ര ജോസ് അന്തരാഷ്ട്ര സ്ഥാപനത്തിൽ ഉന്നത പദവിയിൽ.
യൂറോപ്യൻ ബാങ്ക് ഫോർ റീകൺസ്ട്രക്ഷൻ ആൻഡ് ഡവലപ്മെന്റിന്റെ (ഇ.ബി.ആർ.ഡി) ഇൻഫർമേഷൻ ടെക്നോളജി വിഭാഗത്തിന്റെ പുതിയ മാനേജിങ് ഡയറക്ടറായി സുഭാഷ് ചന്ദ്ര ജോസ് ചുമതലയേറ്റു.
ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാങ്കിന്റെ ഐടി പ്രവർത്തനങ്ങളുടെ ചുമതല സുഭാഷിനായിരിക്കും. 1991 ൽ സ്ഥാപിതമായ ധനകാര്യസ്ഥാപനമാണ് ഇബിആർഡി, മധ്യ യൂറോപ്പ് മുതൽ മധ്യേഷ്യ വരെയുള്ള 30ൽ അധികം രാജ്യങ്ങളിൽ വിക സനത്തിനു പിന്തുണ നൽകുന്നുണ്ട്. 2018 മുതൽ ഇന്ത്യ ഇബിആർഡിയിൽ അംഗമാണ്. ഇ .ബി .ആർ .ഡി .യിൽ ഈ ഉന്നത പദവി വഹിക്കുന്ന ആദ്യ ഇന്ത്യൻ പൗരൻ കൂടിയാണ് സുഭാഷ് ചന്ദ്ര ജോസ്. അടുത്തിടെ ബാങ്കിൽ നിന്ന് വിരമിച്ച റിച്ചാർഡ് വില്യംസിന്റെ പിൻഗാമിയാണ് അദ്ദേഹം.
യൂറോപ്പിലെ വിവിധ ഐടി. സ്ഥാപനങ്ങളുടെ നേതൃ സ്ഥാനങ്ങൾ സുഭാഷ് മുൻപ് വഹിച്ചിട്ടുണ്ട്. ഐഎൻജി ഗ്രൂപ്പിൽ നിന്നാണ് ഇബിആർഡിയിൽ ചേർന്നത്. നേരത്തേ ടിസിഎസിലും ജോലി ചെയ്തു.തന്റെ കരിയറിൽ, അദ്ദേഹം നിരവധി വ്യവസായ അംഗീകാരങ്ങളും അവാർഡുകളും നേടിയിട്ടുണ്ട്. കൂടാതെ നിരവധി തവണ സി.ഐ. ഒ 100 അവാർഡ് പട്ടികയിൽ അദ്ദേഹത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്.
ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി യിൽ നിന്ന് എൻജിനീയറിങ് ബിരുദം നേടി. ഭാര്യ: ജീസ്, മക്കൾ: ഹന്ന, നഥാനിയേൽ, ജോവാൻ, തിമോത്തി.