പൂഞ്ഞാർ എംഎൽഎ യുടെ ഫ്യൂച്ചർ സ്റ്റാർസ് മെഗാ ടാലന്റ് കണ്ടസ്റ്റ് 2023 നടന്നു.

കാഞ്ഞിരപ്പള്ളി : പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നേതൃത്വം നൽകുന്ന എംഎൽഎ സർവീസ് ആർമിയുടെ ആഭിമുഖ്യത്തിൽ  കഴിഞ്ഞ രണ്ടു വർഷമായി നടന്നുവരുന്ന വിദ്യാഭ്യാസ ഗുണമേന്മ പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ടിന്റെ ഭാഗമായി ഈ വർഷത്തെ മെഗാ ടാലന്റ് കണ്ടസ്റ്റ് കൂവപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജിൽ നടന്നു.

പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ മുഴുവൻ ഗവൺമെന്റ്, എയ്ഡഡ്,  ഹൈസ്കൂൾ – ഹയർസെക്കൻഡറി സ്കൂളുകളിൽ നിന്നും  തിരഞ്ഞെടുക്കപ്പെട്ട  150 ഓളം കുട്ടികളാണ് മെഗാ ടാലന്റ് കണ്ടസ്റ്റിൽ പങ്കെടുത്തത്.

പ്രസംഗം, ഉപന്യാസം, ക്വിസ് കോമ്പറ്റീഷൻ, പോസ്റ്റർ ക്രിയേഷൻ,  തുടങ്ങി വിവിധ ഇനങ്ങളിലായി നടന്ന മത്സരങ്ങളുടെ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയുടെ അധ്യക്ഷതയിൽ ഇൻകം ടാക്സ് കേരള റീജിയൻ ജോയിന്റ് കമ്മീഷണർ ജ്യോതിഷ് മോഹൻ  ഉദ്ഘാടനം ചെയ്യുകയും,  മോട്ടിവേഷൻ പ്രഭാഷണം നടത്തുകയും ചെയ്തു.

സമാപനത്തിൽ അമൽജ്യോതി എൻജിനീയറിങ് കോളേജ് മാനേജർ റവ. ഡോ.  മാത്യു പായിക്കാട്ട് സമ്മാനവിതരണം നടത്തി. ഫ്യൂച്ചർ സ്റ്റാർസ് ഡയറക്ടർ  ഡോ.  ആൻസി ജോസഫ്,  അമൽജ്യോതി എൻജിനീയറിങ്  കോളേജ് പ്രിൻസിപ്പൽ  ഡോ.  ലില്ലിക്കുട്ടി ജേക്കബ്,  ഫ്യൂച്ചർ സ്റ്റാർസ് എജുക്കേഷൻ പ്രോജക്ട് സെക്രട്ടറി സുജ എം.ജി,  കോഡിനേറ്റർമാരായ ജോർജ് കരുണക്കൽ, മാത്യൂ കണമല ,അഭിലാഷ് ജോസഫ് , പി.എ ഇബ്രാഹിം കുട്ടി,പ്രൊഫ.ജിപ്സൺ വർഗീസ്,   നിയാസ് എം.എച്, പ്രിയാ ബേബി, ബിനോയ് സി. ജോർജ് , സുധാഷ സാജൻ,മാർട്ടിൻ ജെയിംസ് തുടങ്ങിയവർ  പ്രസംഗിച്ചു

error: Content is protected !!