ക്യാൻസർ രോഗികൾക്കുവേണ്ടി സെന്റ് ഡൊമിനിക്സ് കോളജിൽ കേശദാന ക്യാമ്പ് നടത്തി
കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് കോളേജ് എൻഎസ്എസ് യൂണിറ്റിന്റെയും, മാവേലിക്കര ചേതന ഇന്റഗ്രേറ്റഡ് ഡെവലപ്പ്മെന്റ് സോസൈറ്റിയുടേയും, തൃശൂർ അമല ക്യാൻസർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കാൻസർ രോഗം മൂലം തലമുടി നഷ്ടപെട്ട രോഗികൾക്കു വിഗ്ഗ് നിർമ്മിച്ച് നൽകുന്നതിന് വേണ്ടി വേണ്ടി 2023 സെപ്റ്റംബർ 25, 26 തീയതികളിൽ കേശദാന ക്യാമ്പ് സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. 30 സെന്റി മീറ്റർ നീളമുള്ള, ഷാംപൂ ചെയ്ത് എണ്ണമയം മാറ്റിയ ഉണങ്ങിയ മുടിയാണ് സ്വീകരിച്ചത്.
സെന്റ് ഡൊമിനിക്സ് കോളേജിലെ അധ്യാപകരും വിദ്യാർത്ഥികളും , മറ്റുള്ളവരും ചേർന്ന് 25 കേശദാനങ്ങൾ നടത്തി. NSS പ്രോഗ്രാം ഓഫീസർ മാരായ ഡോ. ജോജി തോമസ്, ഡോ. ജിനു എലിസബത്ത് , എൻ.എസ്. എസ് വോളന്റിയർ ലീഡേഴ്സായ അതുൽകൃഷ്ണ, ശ്രീറാം, നിബിൻ, ഭാഗ്യലക്ഷ്മി, മരിയ, അരുന്ധതി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.