KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഓണം ബംബർ.. കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശി നവാസിന് രണ്ടാം സമ്മാനം ഒരു കോടി രൂപ ലഭിച്ചു

ഭാഗ്യദേവത കാഞ്ഞിരപ്പള്ളിയിലും, മണിമലയിലും ..

കാഞ്ഞിരപ്പള്ളി :ഇത്തവണത്തെ ഓണം ബമ്പർ നറുക്കെടുപ്പിൽ രണ്ടാം സമ്മാനമായ ഒരു കോടി രൂപ കാഞ്ഞിരപ്പള്ളി പട്ടിമറ്റം എട്ടു പങ്കിൽ നവാസ് ഇ.  ആറിന് .

ആകെ അഞ്ച് സെന്റ് ഭൂമിയും പണിതീരാത്ത വീടുമാണ് നവാസിനുള്ളത്.  ഭാര്യ താഹിറയും മക്കളായ ഷിനാസും ബിസ്മിയും അടങ്ങുന്ന കുടുംബം പോറ്റുവാനായി ഏറെ കഷ്ടപ്പെടുന്ന നവാസ്  ചെറിയ കമ്പനി ജോലിയിൽ സൗദി അറേബ്യയിൽ ജോലി ചെയ്തുവരുന്നു.  ഒരാഴ്ച മുമ്പ് സൗദിയിൽ നിന്നും നവാസ് ഫോൺ വിളിച്ച് അദ്ദേഹത്തിന്റെ സുഹൃത്തായ പട്ടിമറ്റത്തെ ഓട്ടോറിക്ഷ ഡ്രൈവർ മുഹമ്മദ് നസീമിനോട് തനിക്കുവേണ്ടി ഒരു ഓണം ബമ്പർ ലോട്ടറി എടുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇയാൾ കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ കാൽടെക്സ് പമ്പിന് സമീപമുള്ള ന്യൂ ലക്കി സെന്ററിൽ ചിറക്കടവ് സ്വദേശി തടിക്കൻപറമ്പിൽ സിദ്ദിഖിന്റെ പക്കൽ നിന്നും  ഒരു ലോട്ടറി എടുത്ത് ഫോട്ടോ എട്ടത്ത് നവാസിന് അയച്ചു കൊടുക്കുകയും ലോട്ടറി നവാസിന്റെ വീട്ടിൽ ഏൽപ്പിക്കുകയുമായിരുന്നു ,.

സാമ്പത്തികമായി ഏറെ വിഷമിക്കുന്ന ഈ കുടുംബത്തിന് ലഭിച്ച അനുഗ്രഹമായി സമ്മാനത്തെ ഇവർ കാണുന്നു

മണിമല സ്വദേശിക്കും രണ്ടാം സമ്മനം ഒരു കോടി രൂപ ലഭിച്ചു .
രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേർക്കാണ് ലഭിച്ചത് . ഒന്നാം സമ്മാനം 25 കോടി രൂപ ലഭിച്ചത് കോയമ്പത്തൂർ സ്വദേശി നടരാജനാണ് .

error: Content is protected !!