മാലിന്യമുക്തം നവകേരളം – കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലതല സംഘാടകസമിതി രൂപീകരിച്ചു : ഡോ.എന്‍.ജയരാജ് എം എൽ എ
കാഞ്ഞിരപ്പള്ളി : മാലിന്യമുക്തം നവകേരളം പദ്ധതിയുടെ നിയോജകമണ്ഡലതല സംഘാടകസമിതി രൂപീകരിച്ചതായി ഗവ.ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അറിയിച്ചു. കേരള സര്‍ക്കാരിന്റെ ഭാഗമായി നാട്ടിലെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ സമഗ്രവും ശാസ്ത്രീയവുമാക്കുക എന്ന ലക്ഷ്യത്തോടെ ഈ വര്‍ഷം ആരംഭിച്ചിരിക്കുന്ന പദ്ധതിയാണ് മാലിന്യമുക്തം നവകേരളം. ഇതിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലും എന്റെ കാഞ്ഞിരപ്പള്ളി – എന്റെ അഭിമാനം എന്ന പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നതില്‍ ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നതിന് തീരുമാനിച്ചു.
കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ 9 പഞ്ചായത്തുകളിലുമായി പഞ്ചായത്തുതല കണ്‍വെന്‍ഷനുകള്‍ ഒക്‌ടോബര്‍ 12നകം പൂര്‍ത്തിയാക്കും. കണ്‍വെന്‍ഷനുകളുടെ ഉദ്ഘാടനം ചിറക്കടവ് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പൊന്‍കുന്നം മിനി സിവില്‍ സ്റ്റേഷനില്‍ ഒക്‌ടോബര്‍ 2 തിങ്കളാഴ്ച രാവിലെ 10 ന് നടക്കും. മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും 2023 ഡിസംബര്‍ 31 ന് മാലിന്യമുക്ത മണ്ഡലമായി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തെ പ്രഖ്യാപിക്കുന്നതിനുമാണ് ലക്ഷ്യമിടുന്നത്.
ചിറക്കടവ് ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലെ ഓഡിറ്റോറിയത്തില്‍ ചേർന്ന സംഘാടക സമിതി രൂപീകരണയോഗത്തില്‍ ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീകുമാരന്‍ നായര്‍ സി ആര്‍ അധ്യക്ഷനായി. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡണ്ടുമാരായ വി.പി.റജി, റ്റി.എസ്.ശ്രീജിത്ത്, കെ.എസ്.റംലാ ബീഗം, ബീന സി.ജെ., ശ്രീജിഷ കിരണ്‍, കെ.ആര്‍.തങ്കപ്പന്‍, ജയിംസ് പി സൈമണ്‍, മഞ്ജു ബിജു, ജില്ലാ പഞ്ചായത്ത് അംഗം ഹേമലതാ പ്രേംസാഗര്‍, ഗ്രാമവികസനവകുപ്പ് ഉദ്യോഗസ്ഥരായ ആനിസ് ജി., ബിനു ജോണ്‍, ശ്രീശങ്കര്‍, മനോജ് മാധവന്‍, മറ്റ് ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന റിസോഴ്‌സ് പേഴ്‌സണുകള്‍, കുടുംബശ്രീ ഭാരവാഹികള്‍, സര്‍ക്കാരിന്റെ വിവിധ മിഷനുകളുടെ ചുമതലക്കാര്‍, റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍, സമുദായ നേതാക്കള്‍ ഉള്‍പ്പെടെ വിവിധ വിഭാഗം ജനങ്ങള്‍ പങ്കെടുത്തു.