മാലിന്യ മുക്തം നവകേരളം : പാറത്തോട് പഞ്ചായത്ത് തല കൺവെൻഷൻ ശ്രദ്ധേയമായി.

പാറത്തോട് : മാലിന്യമുക്ത നവകേരളം 2-ാം ഘട്ട ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാറത്തോട് ഗ്രാമപഞ്ചായത്തിൽ നടത്തിയ പഞ്ചായത്ത് തല കൺവെൻഷൻ പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് വിജയമ്മ വിജയലാല്‍ അധ്യക്ഷത വഹിച്ച യോഗത്തിന് വൈസ് പ്രസിഡൻറ് ജിജി ഫിലിപ്പ് സ്വാഗതം ആശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അജിത രതീഷ് മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ പഞ്ചായത്തംഗം കുമാരി. പി. ആർ അനുപമ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ഷറഫ് പി. ഹംസ അസിസ്റ്റന്‍റ് ഡയറക്ടര്‍ വിഷയാതരണവും, അസിസ്റ്റൻറ് സെക്രട്ടറി പൊന്നമ്മ എ.എസ് ആക്ഷന്‍ പ്ലാനും അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സാജൻ കുന്നത്ത്, റ്റി.ജെ മോഹനൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജോണിക്കുട്ടി മഠത്തിനകം, സോഫി ജോസഫ്, ബീനാ ജോസഫ്, വാർഡ് അംഗങ്ങളായ റ്റി. രാജൻ, കെ.കെ ശശികുമാർ, ഡയസ് മാത്യു കോക്കാട്ട്, ഷേർലി വർഗീസ്, കെ.യു അലിയാര്‍, സുമിന അലിയാർ, ജോസിന അന്ന ജോസ്, ബിജോജി തോമസ്, ആൻറണി ജോസഫ്, ഏലിയാമ്മ ജോസഫ്, സിന്ധു മോഹനൻ, കെ സിയാദ്, ഷാലിമ്മ ജെയിംസ്, കെ പി സുജീലന്‍, പഞ്ചായത്ത് സെക്രട്ടറി അനൂപ് എന്നിവർ സംസാരിച്ചു. വമ്പിച്ച പൊതുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ഈ കൺവെൻഷൻ “ക്ലീൻ പൂഞ്ഞാർ ഗ്രീൻ പൂഞ്ഞാർ ക്യാമ്പയിൻ” പ്രവർത്തനങ്ങൾക്കുള്ള വാർഡ് തല സമിതികൾ രൂപീകരിച്ചു കൊണ്ടുള്ള ഊർജ്ജിത പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

error: Content is protected !!