അഴുത കാളകെട്ടി മേഖലയിലെ കുടിവെള്ള വിതരണം :അടിയന്തര നടപടിക്ക് കളക്ടറുടെ നിർദേശം
കണമല :.ശബരിമല പരമ്പരാഗതയിലെ പ്രാധാന ഇടത്താവളമായ അഴുത കാളകെട്ടി അമ്പലം, സമീപ പ്രദേശങ്ങൾ എന്നിവിടങ്ങളിലെ കുടിവെള്ള വിതരണത്തിന് ഉണ്ടായിരിക്കുന്ന തടസ്സങ്ങൾ എത്രയും വേഗം നീക്കാൻ ജില്ലാ കളക്ടർ വി വിഘ്‌നേശ്വരി ജല അതോറിറ്റിക്ക്. നിർദേശം നൽകി. ഇതു സംബന്ധിച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുബി സണ്ണി,വാർഡഗം സനില രാജൻ, എംഎൽഎ, കളക്ടർ എന്നിവരെ വിവരം ധരിപ്പിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് എം എൽ എ ഫണ്ടിൽ നിന്നും മൂന്ന് ലക്ഷം രൂപ അനുവദിക്കുകയും ചെയ്തത്.
എടുത്ത നടപടി സംബന്ധിച് അടുത്ത ദിവസം നടക്കുന്ന ശബരിമല അവലോകന യോഗത്തിൽ വാട്ടർ അതോറിറ്റി മറുപടി നൽകണമെന്ന് കളക്ടർ നിർദേശിച്ചു. പ്രദേശത്തു വർഷങ്ങൾ മുൻപ് സ്ഥാപിച്ച ജല വിതരണ കുഴലുകൾ തുരുമ്പിച്ച് മിക്കയിടത്തും നശിച്ച നിലയിലായിരുന്നു. ഇതേ തുടർന്ന് മേഖലയിൽ ജലവിതരണം പാടെ തകർന്ന നിലയിലാണ്. അഴുത ആറ്റിൽ നിർമിച്ച തടയണയിൽ നിന്നാണ് മുന്നൂറോളം കുടുംബങ്ങൾക്കും കാളകെട്ടി അമ്പലം തുടങ്ങിയ സ്ഥലങ്ങളിൽ ജലവിതരണം നടത്തിയിരുന്നത്.പൈപ്പുകൾ നശിച്ചതോടെ ജലവിതരണവും തടസ്സപ്പെട്ടിരുന്നു.
യാത്രാ ദുരിതം നേരിടുന്ന മുപ്പത്തഞ്ച് -ഇരുമ്പൂന്നിക്കര റോഡും കളക്ടർ സന്ദർശിച്ചു. റോഡിന്റെ അറ്റക്കുറ്റപണികൾ എത്രയും വേഗം പൂർത്തിയാക്കാൻ മരാമത്ത് വകുപ്പിന് നിർദേശവും നൽകി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുബി സണ്ണി, വാർഡഗം സനലാ രാജൻ താഹസിൽദാർ ബെന്നി മാത്യു, ഡെപ്യൂട്ടി തഹസീൽദാർമാരായ മാത്യൂസ്, സനൽ കുമാർ, വില്ലേജ് ഓഫീസർ അനിൽ തുടങ്ങിയവർ കളക്ടക്കൊപ്പമുണ്ടായിരുന്നു.