കാഞ്ഞിരപ്പള്ളി സബ് ജില്ലാ സ്കൂൾ
കലോത്സവം സമാപിച്ചു.

ചിറക്കടവ്: കാഞ്ഞിരപ്പള്ളി സബ് ജില്ലാ സ്കൂൾ കലോത്സവം സമാപിച്ചു. സമാപന യോഗത്തിൽ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അജിതാ രതീഷ് അധ്യക്ഷത വഹിച്ചു. ഗവ. ചീഫ് വിപ്പ് ഡോ.എൻ.ജയ രാജ് സമ്മേളന ഉദ്ഘാടനവും സമ്മാനദാനവും നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷാജി പാമ്പൂരി മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗം ഗോപി പാറാംതോട്, മാനേജർ എം.കെ. അനിൽകുമാർ, പി.ടി.എ പ്രസിഡന്റ് എസ്.ശ്രീകുമാർ, പ്രിൻസിപ്പൽ ഗീതാകുമാരി, എ.ഇ.ഒ പി.എ ച്ച്, ഷൈലജ, ജനറൽ കൺവീനർ കെ.ലാൽ, കരയോഗം സെക്രട്ടറി കെ.സി. ബിനുകുമാർ, വിവിധ കമ്മിറ്റി കൺവീനർമാരായ പ്രവീൺ ടോമി ജേക്കബ്, എം.ആർ. പ്രവീൺ, കെ.എം. ഷാജി, ബഷീർ മുഹമ്മദ്, നാസർ മുണ്ടക്കയം, കെ.എം. സിന്ധു എന്നിവർ പ്രസംഗിച്ചു.

ഓവറോൾ കിരീടങ്ങൾ : ജനറൽ എൽ.പി.വിഭാഗം സെന്റ് ഇഫ്രംസ് എൽ.പി സ്കൂൾ ചിറക്കടവ്,

യു.പി വിഭാഗം എം.ജി.എം എലിക്കുളം, എ.കെ. ജെ.എം. എച്ച്.എസ്.എസ് കാഞ്ഞിരപ്പള്ളി, ഗ്രേസി  മെമ്മോറിയൽ എച്ച് എസ് പാറത്തോട് എന്നിവർ പങ്കിട്ടു.

ഹൈസ്കൂൾ വിഭാഗത്തിൽ പാറത്തോട് ഗ്രേസി മെമ്മോറിയൽ സ്കൂൾ ചാമ്പ്യൻമാരായി. ഹയർ സെക്കന്ററി വിഭാഗം എ.കെ ജെ.എം. എച്ച്.എസ്.എസ്. കാഞ്ഞിരപ്പള്ളി കിരീടം നേടി.

യു.പി വിഭാഗം സംസ്കൃത കലോത്സവത്തിൽ എൻ.എസ്.എസ്. യു.പി.എസ് ചേനപ്പാടിയും, ഹൈസ്കൂൾ വിഭാഗത്തിൽ എസ്.ആർ.വി. എൻ.എ സ്. എസ്. വി.എച്ച്.എസ്.എസ് ചിറക്കടവും വിജയികളായി.

എൽ.പി.വിഭാഗം അറബിക് കലോത്സവത്തിൽ നൂറുൽ ഹുദായു പി.എസ്. കാഞ്ഞിരപ്പള്ളിയും യു.പി വിഭാഗം സെന്റ് തോമസ് എച്ച്എസ്എസ് എരുമേലിയും, ഹൈസ്കൂൾ വിഭാഗത്തിൽ എരുമേലി വാവർ മെമ്മോറിയൽ സ്കൂളും വിജയികളായി.

error: Content is protected !!