KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

റവ. ഡോ. അലക്സ് ഉറുമ്പക്കൽ നിര്യാതനായി

കാഞ്ഞിരപ്പള്ളി രൂപതാ വൈദികനായ റവ. ഡോ. അലക്സ് ഉറുമ്പക്കൽ ( 85) നിര്യാതനായി.  മൃതസംസ്കാര ശുശ്രൂഷ (13-11-2023, തിങ്കൾ) രാവിലെ 9.00 മണിക്ക് കാഞ്ഞിരപ്പള്ളി   രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കലിന്റെ  കാർമികത്വത്തിൽ അഞ്ചിലിപ്പയിലുള്ള ഭവനത്തിലാരംഭിച്ച്  9.45 ന് വി. പത്താം പീയൂസ് പള്ളിയിൽ പരിശുദ്ധ കുർബ്ബാന അർപ്പിക്കപ്പെടുന്നതാണ്. തുടർന്നുള്ള ശുശ്രൂഷയ്ക്ക് രൂപത മുൻ അധ്യക്ഷൻ മാർ മാത്യു അറക്കൽ  കാർമികത്വം വഹിക്കുന്നതാണ്. ഞായർ ( 12-11-2023) ഉച്ചകഴിഞ്ഞ് 3.00 മണി മുതൽ സഹോദരൻ പ്രൊഫ. പി. പോളിന്റെ അഞ്ചിലിപ്പയിലുള്ള ഭവനത്തിലെത്തി ആദരാഞ്ജലികളർപ്പിച്ച് പ്രാർത്ഥിക്കാവുന്നതാണ്.

 തൃക്കൊടിത്താനം പള്ളി അസിസ്റ്റന്റ് വികാരി,മാർ മാത്യു കാവുകാട്ടിന്റെ സെക്രട്ടറി, ചങ്ങനാശ്ശേരി അതിരൂപത അസിസ്റ്റന്റ് ചാൻസലർ,  ആനക്കൽ,കൊച്ചുതോവാള പള്ളികളിൽ വികാരി തുടങ്ങിയ നിലകളിൽ ശുശ്രൂഷ നിർവ്വഹിച്ചിട്ടുണ്ട്. സഭാചരിത്രത്തിലും കാനോൻ നിയമത്തിലും ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.റോമിലെ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രൊഫസറായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികൾക്കായി ബോർഡിംഗുകൾ സ്ഥാപിച്ചിരുന്നു.

സഹോദരങ്ങൾ. ഇന്നാമ്മ(റിട്ട.അധ്യാപിക), റിട്ട.പ്രഫ.പി.പോൾ, റിട്ട.പ്രഫ.ത്രേസ്യാമ്മ, വത്സമ്മ, റിട്ട.പ്രഫ.ക്ലാരമ്മ, പരേതരായ ജോസഫ് പോൾ, ഫാ.തോമസ് പോൾ, സിസ്റ്റർ മരിയദാസി, മേരി(റിട്ട.അധ്യാപിക).

error: Content is protected !!