KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഫലസ്തീൻ ജനതക്ക് നീതി നിക്ഷേധിക്കുന്നത് മനുഷ്യത്വരഹിതം:
ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ.     

എരുമേലി : ആയിരക്കണക്കിന് പിഞ്ചു കുഞ്ഞുങ്ങളെ കൊന്നുകൂട്ടുന്ന സയണിസ്റ്റ് നടപടി കിരാതവും മനുഷ്യത്വരഹിതവും അപലപനീയവും ആണെന്ന് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ കോട്ടയം ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.    ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട് എരുമേലിയിൽ ഐക്യദാർഢ്യ സംഗമവും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു.

ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ കോട്ടയം ജില്ലാ പ്രസിഡണ്ട് അബ്ദുൾ നാസർ മൗലവി അൽ കൗസരിയുടെ അധ്യക്ഷതയിൽ കൂടിയ സംഗമം ജമാഅത്ത് ഫെഡറേഷൻ കോട്ടയം ജില്ലാ പ്രസിഡണ്ട് മുഹമ്മദ് നദീർ മൗലവി ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാഅത്ത് ചീഫ് ഇമാം എ പി ഷിഫാർ മൗലവി അൽ കൗസരി മുഖ്യപ്രഭാഷണം നടത്തി.

ജനറൽ സെക്രട്ടറി പാറത്തോട് നാസർ മൗലവി ലജനത്തുൽ മുഅല്ലിമീൻ കോട്ടയം ജില്ലാ പ്രസിഡണ്ട് ഹബീബ് മുഹമ്മദ് മൗലവി ജനറൽ സെക്രട്ടറി സഫറുള്ള മൗലവി എരുമേലി ദാറുൽ ഫത്താഹ് ചെയർമാൻ മുഹമ്മദ് ഇസ്മായിൽ മൗലവി എരുമേലി ജമാഅത്ത് പ്രസിഡണ്ട് ഹാജി പി എ ഇർഷാദ് സെക്രട്ടറി സി എ അബ്ദുൽ കരീം എരുമേലി ജുമാമസ്ജിദ്  ഇമാം റിയാസ് മൗലവി തുടങ്ങിയവർ പ്രസംഗിച്ചു. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെയും ലജനത്തുൽ മുഅല്ലിമീന്റെയും താലൂക്ക് മേഖല ഭാരവാഹികൾ സംഗമത്തിന് നേതൃത്വം നൽകി.

error: Content is protected !!