KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അമ്മയുടെ മുൻപിൽ വച്ച് അയൽവാസിയുടെ കുത്തേറ്റ് യുവാവ് മരിച്ചു.

അമ്മയുടെ കൺമുൻപിൽ
യുവാവ് അയൽവാസിയുടെ കുത്തേറ്റ് മരിച്ചു.

ഇഞ്ചിയാനി ആലുംമൂട്ടിൽ ജോയൽ ജോസഫ് (27) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെ എട്ടുമണിയോടുകൂടിയായിരുന്നു
സംഭവം. 

പ്രതിയായ അയൽവാസി ഇഞ്ചിയാനി ഒണക്കയത്ത് ബിജോയ് (42) യെ പോലീസ് അറസ്റ്റ് ചെയ്തു.

ജോയൽ സ്വന്തം പറമ്പിൽ  കാപ്പികുരു പറിച്ചുകൊണ്ടിരിക്കവേ  പ്രതി അവിടെയെത്തി പ്രകോപനപരമായി സംസാരിക്കുകയും, തുടർന്നുണ്ടായ വാക്ക് തർക്കത്തിനിടെയിൽ കത്തിയെടുത്ത് കുത്തുകയുമായിരുന്നു.
റോഡിലെ ബഹളം കേട്ട് ജോയലിന്റെ അമ്മ  വീട്ടിൽ നിന്നും ഓടിയെത്തിയപ്പോഴാണ് മകന് കുത്തേറ്റത്.

കുത്തേറ്റ ജോയലിനെ ഉടൻ തന്നെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കുവാൻ സാധിച്ചില്ല..

സ്വന്തം വീട്ടിലും, നാട്ടിലും പതിവായി വഴക്കുകൾ ഉണ്ടാക്കാറുള്ളയാളാണ് പ്രതിയായ ബിജോയ്‌.

ജോയലിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. പോസ്റ്റ്മോർട്ടം തിങ്കളാഴ്ച നടന്നതിനു ശേഷം ഇഞ്ചിയാനി ദേവാലയത്തിലെ സിമിത്തേരിയിൽ സംസ്കരിക്കും

error: Content is protected !!