KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സുഹൃത്തുക്കൾക്കൊപ്പം ആറ്റിൽ കുളിക്കുവാൻ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു

കാഞ്ഞിരപ്പള്ളി : മീനച്ചിലാറിന്റെ കൈവഴിയായ മീനന്തറയാറ്റിൽ പുലിക്കാട്ടുകടവില്‍ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരണമടഞ്ഞു.പാറത്തോട് കാലായിൽ വില്യംസ് മാത്യുസിന്റെ മകൻ ജോയല്‍ വില്യംസ് (21) ആണ് മരിച്ചത്. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് ജോയലിന്റെ മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച രാവിലെയായിരുന്നു അപകടം.‌‌‌

കോട്ടയം ഇറഞ്ഞാലിലെ സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു യുവാവും സംഘവും. സമീപത്തുള്ള പുഴയിൽ‌ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. ഉടൻ തന്നെ ഫയര്‍ ആന്റ് റെസ്ക്യു ഉദ്യോഗസ്ഥരും ഈസ്റ്റ് പൊലീസും നാട്ടുകാരും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി നടത്തിയ തിരച്ചിലിനൊടുവില്‍ ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത് . ‌

error: Content is protected !!