ഏ.കെ.ജെ.എം. സ്കൂളിൽ ശിശുദിനാഘോഷം നടത്തി
കാഞ്ഞിരപ്പള്ളി : ഏ.കെ.ജെ എം ഹയർ സെക്കൻഡറി സ്കൂളിൽ ശിശുദിനം സമുചിതമായി ആഘോഷിച്ചു. ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹൃവിന്റെ 134 ാം ജന്മദിനം ശിശുദിനമായി ആഘോഷിച്ചു.
സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ശിശുദിനാഘോഷത്തിൽ സ്കൂൾ മാനേജർ ഫാ.സ്റ്റീഫൻ സി. തടം. എസ്.ജെ. ശിശുദിന സന്ദേശം പകർന്ന് നൽകി.
K.G. LP, വിഭാഗം, ദീപാവലി ശിശുദിന ആഘോഷങ്ങൾ സമുചിതമായി ആഘോഷിച്ചു. ചാച്ചാജിയുടെ വേഷമണിഞ്ഞ് അദ്ധ്യാപകർ കുട്ടികളോടൊപ്പം ശിശുദിനാഘോഷത്തിൽ പങ്കുചേർന്നു. സ്കൂളിലെ അദ്ധ്യാപകരും അനദ്ധ്യാപകരും ഒത്തുചേർന്ന് വിദ്യാർത്ഥികൾക്കായി അണിയിച്ചൊരുക്കിയ ”ചക്കരക്കൊമ്പൻ” എന്ന നാടകം വിദ്യാർത്ഥികൾക്ക് നവ്യാനുഭൂതി പകർന്നു നൽകി. പ്രകൃതിയുടെയും ജീവജാലങ്ങളുടെയും സംരക്ഷകരായി മാറാനുള്ള സന്ദേശം നാടകത്തിലൂടെ വിദ്യാർത്ഥികൾക്ക് പകർന്നു നൽകി.
കിൻറർ ഗാർഡനിലെ കുരുന്നുകൾ ചാച്ചാജിയുടെ വേഷം അണിഞ്ഞ് ശിശുദിന ആഘോഷം ഗംഭീരമാക്കി. ഒന്നാം ക്ലാസിലെ കൊച്ചു കൂട്ടുകാർ ചാച്ചാജിയുടെ വേഷം അണിഞ്ഞും പൂക്കൾ കൈകളിലേന്തിയും ശിശുദിന റാലി നടത്തി. എൽപി, യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങൾക്കായി പ്രത്യേക ശിശുദിനാഘോഷങ്ങളും നടത്തി.
സ്കൂൾ മാനേജർ ഫാദർ സ്റ്റീഫൻ സി തടം എസ് ജെ മുഖ്യ സന്ദേശം നൽകി. സ്കൂൾ പ്രിൻസിപ്പൽ ഫാദർ ആഗസ്റ്റിൻ പീടികമല എസ് ജെ, വൈസ് പ്രിൻസിപ്പൽ ഫാദർ ദേവസി പോൾ എസ് ജെ, ഫാദർ വിൽസൺ പുതുശ്ശേരി എസ് ജെ, അധ്യാപകർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.