KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലി സെന്റ് തോമസ് എൽ. പി. സ്കൂളിലെ ശിശുദിന ആഘോഷം വർണ്ണശബളമായി

എരുമേലി : കുട്ടികളെയും റോസാപ്പൂക്കളെയും ഒരുപോലെ സ്നേഹിച്ച ചാച്ചാജിയുടെ ജന്മദിനം എരുമേലി സെന്റ് തോമസ് എൽ. പി. സ്കൂളിലെ കുട്ടികൾക്ക് ഏറെ ആവേശം പകർന്നു. രാവിലെ 9.30 ന് സ്കൂൾ അസംബ്ലിയോടെ ആരംഭിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ റെജി സെബാസ്റ്റ്യൻ എഫ്. സി. സി അധ്യക്ഷയായിരുന്നു. തുടർന്ന് കുട്ടികൾക്കായി ഫാൻസി ഡ്രസ്സ്‌ മത്സരം നടന്നു.10.30 ന് ആഘോഷപൂർവകവും വർണ്ണശബളവുമായ റാലി നടന്നു. വിവിധ വേഷങ്ങളാലും വെള്ളഉടുപ്പുകളാലും മനോഹരമാക്കിയ റാലിയിൽ കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു.

തുടർന്ന് കുട്ടികൾക്കായി ശിശുദിന പ്രസംഗ മത്സരം നടന്നു. സ്കൂൾ മാനേജർ റവ. സി. അലീസിയ എഫ്. സി. സി. സന്ദേശം നൽകി. കുട്ടികൾക്കായി നടത്തിയ വിവിധ മത്സരങ്ങളുടെ സമ്മാനങ്ങൾ വിതരണം ചെയ്തു. സ്കൂൾ പി ടി എ അംഗങ്ങൾ ചേർന്ന് തയ്യാറാക്കിയ വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും പായസവും കുട്ടികൾക്ക് നൽകി.തുടർന്ന് ഉച്ചകഴിഞ്ഞു കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.

error: Content is protected !!