മിനിലോറിയിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു

ചെറുവള്ളി: പൊൻകുന്നം-മണിമല റോഡിൽ ചെറുവള്ളി പടനിലം ഹെൽത്ത് സെന്ററിന് സമീപം സ്‌കൂട്ടറിൽ മിനിലോറിയിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു. ചെറുവള്ളി കിഴക്കേക്കവല പുതുപ്പറമ്പിൽ മോഹൻദാസ്(55) ആണ് മരിച്ചത്.

തിങ്കളാഴ്ച രാത്രി 8.45-നായിരുന്നു അപകടം. മേസ്തിരിപ്പണിക്കാരനായിരുന്നു മോഹൻദാസ്. പണി കഴിഞ്ഞ് പൊൻകുന്നം ഭാഗത്തുനിന്ന് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. മണിമല ഭാഗത്തുനിന്ന് പൊൻകുന്നത്തേക്ക് വന്ന മീൻവണ്ടിയാണ് ഇടിച്ചത്. മൃതദേഹം കാഞ്ഞിരപ്പള്ളിയിലെ ആശുപത്രി മോർച്ചറിയിൽ. ഭാര്യ: മായ. മക്കൾ: സൂരജ്, പാർവതി.

error: Content is protected !!