കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രളയ ദുരിതാശ്വാസ കർമ്മ പരിപാടിയായ റെയിൻബോയിൽ ഭവനം പൂർത്തീകരിച്ച് ജീസസ് യൂത്ത്

കാത്തിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രളയ ദുരിതാശ്വാസ കർമ്മ പരിപാടിയായ റെയിൻബോ പദ്ധതിയിൽ ജീസസ് യൂത്ത് അംഗങ്ങൾ കൂവപ്പള്ളിയിൽ നിർമ്മിച്ച് നല്കിയ ഭവനം കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ ആശീർവ്വദിച്ചു. ദൈവസ്നേഹ ചൈതന്യം ജീവിത സാക്ഷ്യത്തിലൂടെ പ്രകാശിപ്പിക്കുന്ന യുവജനങ്ങൾ സഭയുടെയും സമൂഹത്തിന്റെയും സമ്പത്താണെന്നും വിശ്വാസ ജീവിതം ഫലം ചൂടുന്നതിലൂടെ മറ്റുള്ളവരുടെ ജീവിതങ്ങളിൽ വെളിച്ചം വീശുമെന്നും മാർ ജോസ് പുളിക്കൽ സന്ദേശത്തിൽ ഓർമിപ്പിച്ചു.

കൂവപ്പള്ളി സ്വദേശിയായ ജോബി പൊക്കാളശ്ശേരിൽ രൂപതയുടെ ‘ഭൂനിധി’ പദ്ധതിയിൽ സൗജന്യമായി നല്കിയ സ്ഥലത്താണ് ഭവനം നിർമ്മിച്ചത്. ജീസസ് യൂത്ത് പ്രവർ ത്തകനായ ബിൻസ് മുളങ്ങാശ്ശേരിയാണ് നിർമ്മാണം നിർവ്വഹിച്ചത്. ജീസസ് യൂത്ത് പ്രവർത്തകർ കണ്ടെത്തിയ തുകയോടൊപ്പം തങ്ങളുടെ അദ്ധ്വാനവും കൂട്ടിച്ചേർത്താണ് പ്രളയത്തിൽ ഭവനം നഷ്ടപ്പെട്ട ഒരു കുടുംബത്തിന് കൂടി പാർപ്പിടമൊരുക്കിയത്.

ജെഫിൻ പ്ലാപ്പള്ളിൽ, സനോജ് കളപ്പുരക്കൽ , ജോസ് കുര്യൻ വടക്കേടത്ത് എന്നിവരുടെ നേതൃത്വലാണ് ജീസസ് യൂത്ത് ‘നല്ല അയൽക്കാരൻ’ പ്രൊജക്ട് വഴി നിർമ്മാണ പ്രവർത്തനങ്ങൾ ഏകോപിക്കപ്പെട്ടത്.

ആശീർവാദ കർമ്മങ്ങളിൽ രൂപത വികാരി ജനറാളുമാരായ ഫാ. ജോസഫ് വെള്ളമറ്റം, ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, ജീസസ് യൂത്ത് ഡയറക്ടർ ഫാ. ജോസുകുട്ടി ഇടത്തിനകം, ഫാ. ചെറിയാൻ പുലിക്കുന്നേൽ, ജെഫിൻ പൂക്ക നാംപൊയ്കയിൽ, ഫാ. സ്റ്റാൻലി പുള്ളോലിക്കൽ ,ജീസസ് യൂത്ത് പ്രവർത്തകർ, സമീപവാസികൾ എന്നിവർ പങ്കെടുത്തു.

error: Content is protected !!