കൈത കയറ്റിവന്ന പിക്കപ്പ് വാൻ റോഡിൽ വട്ടം മറിഞ്ഞു

കാഞ്ഞിരപ്പള്ളി: ഫുൾ ലോഡ് കൈതയും കയറ്റി വന്ന പിക്കപ്പ് വാൻ ടയർ പഞ്ചറായതോടെ റോഡിൽ വട്ടം മറിഞ്ഞു . ഞായറാഴ്ച രാത്രി എട്ടേമുക്കാലോടെ ദേശീയപാത 183 ൽ കാഞ്ഞിരപ്പള്ളി 26-ാം മൈൽ ജംഗ്ഷനു സമീപമായിരുന്നു അപകടം. കൈതയും കയറ്റി തൊടുപുഴയ്ക്ക് പോകുമ്പോഴായിരുന്നു അപകടം. ആർക്കും പരിക്കില്ല.

കാഞ്ഞിരപ്പള്ളി ഫയർഫോഴ്സും പൊലീസും എത്തി മറിഞ്ഞ വാഹനം നിവർത്തി ഗതാഗതക്കുരുക്ക് ഒഴിവാക്കി.

error: Content is protected !!