KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അയ്യപ്പഭക്തരുമായി പോയ ബസ്സിന്റെ ബ്രേക്ക് പോയി ; ഡ്രൈവറുടെ മനകരുത്ത് രക്ഷയായി, വൻ അപകടം ഒഴിവായി..

കണമല : അയ്യപ്പഭക്തരുമായി പമ്പയിൽ നിന്നും കുമളിയിലേക്ക് പോകുന്നതിനിടെ കണമല പിന്നിട്ട് എരുത്വാപ്പുഴ ഇറക്കത്തിൽ വെച്ച് കെഎസ്ആർടിസി ബസ് ബ്രേക്ക്‌ നഷ്ടപ്പെട്ട് നിയന്ത്രണം തെറ്റി. ഡ്രൈവറുടെ സമയോചിത ഇടപെടലിൽ അപകടം ഒഴിവായി. ഇറക്കവും കൊടും വളവും പിന്നിട്ട് ചീനിമരം ഭാഗത്ത് റോഡിൽ നിരപ്പിൽ എത്തി വേഗത കുറഞ്ഞപ്പോൾ റോഡിന്റെ വശത്തേക്ക് ഒതുക്കി ബസ് നിർത്തുകയായിരുന്നു.

ഇന്നലെ വൈകുന്നേരം ആണ് സംഭവം. ബസിലെ തീർത്ഥാടകരെ മറ്റൊരു കെഎസ്ആർടിസി ബസ് എത്തിച്ച് കയറ്റിവിട്ടു. മോട്ടോർ വാഹന വകുപ്പിന്റെ റോഡ് സേഫ് സോൺ ഉദ്യോഗസ്ഥരായ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ സെബാസ്റ്റ്യൻ, റെജി എ സലാം എന്നിവർ സഹായവുമായി എത്തിയിരുന്നു.

error: Content is protected !!