KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വൈദ്യുതി ചാർജ് വർദ്ധന. ഐ എൻ റ്റി യു സി പ്രതിഷേധി ധർണ്ണ നടത്തി.

കാഞ്ഞിരപ്പളളി. വൈദ്യുതി ചാർജ്ജ് വർദ്ധനവിലും, സപ്ലൈ കോയിലെ അവശ്യവസ്തുക്കളുടെ വിലവർദ്ധനവിലും പ്രതിഷേധിച്ചുകൊണ്ട് ഐ എൻ റ്റി യു സി
കാഞ്ഞിരപ്പളളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷന് മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി. ധൂർത്തിനും ആഡംബരത്തിനും പണം കണ്ടെത്താൻ സർക്കാർ ജനങ്ങളുടെ മേൽ അധിക സാമ്പത്തിക സാധ്യതകൾ അടിച്ചേൽപ്പിക്കുകയാണെന്ന് പ്രതിഷേധ ധർണ്ണ  ഉദ്ഘാടനം  ചെയ്തുകൊണ്ട് ഡി സി സി ജനറൽ സെക്രട്ടറി റോണി കെ ബേബി പറഞ്ഞു.

ഐ എൻ റ്റി യു സി മണ്ഡലം പ്രസിഡന്റ് റസ്സിലി തേനമ്മാക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ യൂത്ത് കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറി നിബു ഷൗക്കത്ത് മുഖ്യ പ്രഭാഷണം നടത്തി. കെ എസ് യു ജില്ലാ പ്രസിഡന്റ് കെ എൻ നൈസാം, ഐ എൻ റ്റി യു സി റീജിനൽ കമ്മിറ്റി വൈസ് പ്രസിഡന്റ് അജ്മൽ പാറക്കൽ, മണ്ഡലം ഭാരവാഹികളായ റസിലി ആനിത്തോട്ടം, നൗഷാദ് കാവുങ്കൽ, സുനിൽ മാന്തറയിൽ, ഫസ്സിലി കൊട്ടാവാതിക്കൽ, ഷാജി നെടുംകണ്ടം, മണിക്കുട്ടൻ മേലെറ്റുതകിടിയിൽ, ഹാഷിം പാറത്തോട്, നവാസ് ആനിത്തോട്ടം, രാജു വാളാച്ചിറ, റെജി ചേനപ്പാടി എന്നിവർ പ്രസംഗിച്ചു.

error: Content is protected !!