കാളകെട്ടി ക്ഷേത്രത്തിൽ അയ്യപ്പഭക്തരെ സ്വീകരിച്ചു.
കണമല : ശബരിമല കാനനപാതയിലെ പ്രധാന ഇടത്താവളമായ കാളകെട്ടി ക്ഷേത്രത്തിൽ പ്രത്യേക പൂജകളോടെ അയ്യപ്പ ഭക്തരെ സ്വീകരിച്ചു. ചടങ്ങിൽ ഭക്തജനങ്ങൾ ഉൾപ്പടെ നിരവധി പേർ പങ്കെടുത്തു.
അഖില തിരുവിതാംകൂർ മല അരയ മഹാസഭ സംസ്ഥാന പ്രസിഡന്റ് കെ ബി ശങ്കരൻ , ജനറൽ സെക്രട്ടറി വി പി ബാബു, വൈസ് പ്രസിഡന്റ് പി വി വിജയൻ, ഭാരവാഹികളായ എം ഐ വിജയൻ, പി ബി ശ്രീനിവാസൻ, പഞ്ചായത്ത് അംഗം എം എസ് സതീഷ്, ബോർഡ് മെമ്പർ കെ കെ സോമൻ എന്നിവർ നേതൃത്വം നൽകി.