കൂവപ്പള്ളി സെന്റ് ജോസഫ് യു.പി സ്കൂളിൽ പാചകപ്പുര ഉദ്ഘാടനം ചെയ്തു.

കൂവപ്പള്ളി : എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ച് നിർമ്മാണം പൂർത്തീകരിച്ച കൂവപ്പള്ളി സെന്റ് ജോസഫ് യു.പി സ്കൂളിലെ പാചകപ്പുരയുടെ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. സ്കൂൾ മാനേജർ റവ.ഫാ. സെബാസ്റ്റ്യൻ കറിപ്ലാക്കൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ പി ആർ അനുപമ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.ജെ മോഹനൻ, ഗ്രാമപഞ്ചായത്ത് മെമ്പർ ബിജോജി തോമസ്, പിടിഎ പ്രസിഡന്റ് വിൽസൺ വർഗീസ്, ഡി. ഇ. ഒ ഇ.റ്റി രാകേഷ്, എ. ഇ. ഒ ഷൈലജ പി.എച്ച്, നൂൺ മീൽ ഓഫീസർ ഷാ എസ്.എസ്, സ്കൂൾ ഹെഡ്മിസ്ട്രസ് ആൻസി ജോസ്, ബാബു ടി ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.

മൂന്നൂറിലധികം കുട്ടികൾ പഠിക്കുന്ന പാറത്തോട് ഗ്രാമപഞ്ചായത്തിലെ മികച്ച എയ്ഡഡ് സ്കൂൾ ആയ സെന്റ് ജോസഫ് യു.പി സ്കൂളിൽ പാചകപ്പുരയുടെ അഭാവം മൂലം പഴക്കം ചെന്ന ഷെഡിലാണ് കുട്ടികൾക്ക് ഉച്ചഭക്ഷണം തയ്യാറാക്കി നൽകിയിരുന്നത്. ഈ അവസ്ഥ വിശദീകരിച്ച് സ്കൂൾ മാനേജ്മെന്റും പിടിഎയും എംഎൽഎയ്ക്ക് നിവേദനം നൽകിയതിനെ തുടർന്നാണ് പുതിയ പാചകപ്പുര നിർമ്മിക്കുന്നതിന് 10 ലക്ഷം രൂപ ഫണ്ട് അനുവദിച്ചത്. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗമാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചത്.

error: Content is protected !!