KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

KSRTC ബസിന്റെ ഹെഡ്‌ലൈറ്റ് അടിച്ചുതകര്‍ത്ത സംഭവം; കാഞ്ഞിരപ്പള്ളി സ്വദേശി യുവതി അറസ്റ്റിൽ, അമ്മ ഒളിവിൽ,

കാഞ്ഞിരപ്പള്ളി : അമ്മയും മകളും ചേർന്ന് കോട്ടയം കോടിമത നാലുവരിപാതയില്‍ കെ.എസ്.ആര്‍.ടി.സി ബസിന്റെ ഹെഡ്‌ലൈറ്റ് അടിച്ചുതകര്‍ത്ത സംഭവത്തിൽ യുവതി അറസ്റ്റിൽ. കാഞ്ഞിരപ്പള്ളി സ്വദേശി സുലു (26)നെയാണ് പോലീസ് അറസ്റ്റ് ചെയ്‍തത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു അറസ്റ്റ്.

സുലുവും അമ്മയും ചേർന്നാണ് ബസിന്റെ ലൈറ്റ് അടിച്ചു തകർത്തത്. ഇവരുടെ അമ്മ നിലവിൽ ഒളിവിലാണ്. ബസ് ഓവര്‍ടേക്ക് ചെയ്തപ്പോള്‍ കാറിന്റെ മിററില്‍ തട്ടിയിരുന്നു. ഇതിനുപിന്നാലെയാണ് സ്ത്രീകള്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങി ബസിന്റെ ഹെഡ്‌ലൈറ്റ് അടിച്ചുതകര്‍ത്തത്.

തിരുവനന്തപുരത്തുനിന്ന് മലപ്പുറത്തേക്ക് പോയ ബസ്സിനു നേരെയാണ് ആക്രമണമുണ്ടായത്. കാറില്‍നിന്ന് ലിവര്‍ എടുത്ത് അതുകൊണ്ടാണ് ഹെഡ്‌ലൈറ്റ് തകര്‍ത്തത്.

error: Content is protected !!