12-ാം ക്ലാസുകാരി സിനിമ സംവിധായിക; നാടിന് അഭിമാനമായി ചിന്മയി നായർ..
കാഞ്ഞിരപ്പള്ളി : ചിറക്കടവ് സ്വദേശി പനിയാനത്ത് അനിൽ രാജിന്റെയും ധന്യയുടെയും മകൾ ചിന്മയി നായർ രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ചലച്ചിത്ര സംവിധായികയെന്ന പേരിലൂടെ നാടിന് അഭിമാനമാവുകയാണ്. വെള്ളിയാഴ്ച കേരളത്തിൽ 55 തീയേറ്ററുകളിൽ റിലീസ് ചെയ്ത് , മികച്ച സിനിമ എന്ന പേരെടുത്ത ‘ക്ലാസ് ബൈ എ സോൾജ്യർ’ എന്ന സിനിമയുടെ സംവിധായികയാണ് MGM NSS ളാക്കാട്ടൂർ പ്ലസ് 2 വിദ്യാർത്ഥിനി ചിന്മയി നായർ എന്ന കൊച്ചു മിടുക്കി.
‘ക്ലാസ് ബൈ എ സോൾജ്യർ’ എന്ന സിനിമയെക്കുറിച്ച് മികച്ച അഭിപ്രായമാണ് ലഭിക്കുന്നതെന്നും ചിത്രം കണ്ടതിന് ശേഷം ഒരുപാട് പേർ അഭിനന്ദനമറിയിച്ചതായും കൊച്ചു സംവിധായിക ചിന്മയി നായർ പറഞ്ഞു. ലഹരി മാഫിയക്കെതിരായ പ്രമേയമാണ് ചിത്രം ചർച്ച ചെയ്യുന്നത്. വിജയ് യേശുദാസ്, മീനാക്ഷി, കലാഭവൻ ഷാജോൺ, ശ്വേത മേനോൻ, സുധീർ മുതലായ പ്രമുഖരരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
സ്‌കൂളിൽ രണ്ടു രണ്ട് ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്ത ശേഷമാണ് സ്വന്തമായി സിനിമ സംവിധാനം ചെയ്തത് . അനുഭവങ്ങളിൽ നിന്നുമുള്ള സംഭവങ്ങളായിരുന്നു ചെയ്ത രണ്ട് ഷോർട്ട് ഫിലിമുകളും.
ചിന്മയിയുടെ അച്ഛൻ അനിൽ രാജ് പൊൻകുന്നം ഒരു സിനിമ പ്രവർത്തകനാണ്. ‘കങ്കാരു’ എന്ന സിനിമയുടെ കഥ ചെയ്തത് അനിലായിരുന്നു. . അതിന് ശേഷം തൗസന്റെന്നൊരു നോട്ടുപറഞ്ഞ കഥയെന്ന പരീക്ഷണ ചിത്രവും ചെയ്തിരുന്നു. .തുടർന്ന് അനിൽ സൂത്രക്കാരൻ എന്ന സിനിമ സംവിധാനം ചെയ്യുകയും ചെയ്തു. അച്ഛന്റെ പാത പിന്തുടർന്നാണ് ഇപ്പോൾ ചിന്മയിയുടെയും സിനിമാ യാത്ര.
ക്ലാസ് ബൈ എ സോൾജ്യയറിന്റെ കഥ ചിന്മയി എഴുതിയതാണ്. തിരക്കഥ ചെയ്തിരിക്കുന്നത് അച്ഛൻ അനിൽ രാജാണ്. ചിന്മയിയുടെ കഥയെ അച്ഛൻ സിനിമാറ്റിക്കായി മാറ്റുകയായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ്ങെല്ലാം ചെയ്തത് സ്വദേശമായ പൊൻകുന്നം ചിറക്കടവും പരിസര പ്രദേശങ്ങളിലുമായിരുന്നു. ചിന്മയി പഠിക്കുന്ന MGM NSS ളാക്കാട്ടൂർ തന്നെയായിരുന്നു പ്രധാന ലൊക്കേഷൻ. SRV ചിറക്കടവ് സ്‌കൂളിലും ചിത്രീകരണം ഉണ്ടായിരുന്നു. നാട്ടുകാരനായ നിരവധി പേർ സിനിമയിൽ അഭിനയിച്ചിട്ടുണ്ട് .