KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സംസ്ഥാനതല വാർത്ത വായന മത്സരത്തിൽ ഹന്ന സജിയ്ക്ക് ഒന്നാം സമ്മാനം .

കാഞ്ഞിരപ്പള്ളി : സംസ്ഥാന തല വാർത്തവായന മത്സരത്തിൽ ഒന്നാം സ്ഥാനം (ഹൈസ്കൂൾ വിഭാഗം) കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ വിദ്യാർത്ഥിനി ഹന്ന സജി കരസ്ഥമാക്കി. കാളകെട്ടി കദളിക്കാട്ടിൽ സജി കെ ജോസഫിന്റെയും കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ അധ്യാപിക സുമി സെബാസ്റ്റ്യന്റെയും മകളാണ് ഈ കൊച്ചുമിടുക്കി .

പൊതുവിദ്യാഭ്യാസ വകുപ്പും മലയാള മനോരമയും സാമൂഹികശാസ്ത്ര ക്ലബ്ബും ചേർന്നു നടത്തിയ സംസ്ഥാന തല വാർത്തവായന മത്സരത്തിലാണ് ഹൈസ്കൂൾ വിഭാഗത്തിൽ കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ജിഎച്ച്എസിലെ ഹന്ന സജി ഒന്നാം സ്ഥാനം നേടിയത്.
മലയാള മനോരമ സ്വർണപ്പതക്കം, പഠിപ്പുര മെഡലും സർട്ടിഫിക്കറ്റും, വിദ്യാഭ്യാസവകുപ്പിന്റെ ട്രോഫിയും സർട്ടിഫിക്കറ്റും എന്നിവ സമ്മാനമായി നൽകി.

error: Content is protected !!