KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പ്രഭാത സവാരിക്ക് പോയ യുവാവ് തീർത്ഥാടന വാഹനം ഇടിച്ചു മരിച്ചു..

എരുമേലി : കുറുവാമൂഴി ഭാഗത്ത്‌ വച്ച് തീർത്ഥാടകർ സഞ്ചരിച്ച വാഹനം ഇടിച്ച് പ്രഭാത സവാരിക്ക് പോയ മജീഷ് ടി ഡി(43) മരണപെട്ടു . വ്യാഴാഴ്ച പുലർച്ചെ 5.40 ന് കുറവാമൂഴി വായനശാലക്ക് മുൻപിൽ വച്ചാണ് അപകടം സംഭിച്ചത്.
കൊരട്ടി പാലത്തിന് സമീപത്ത് താമസിക്കുന്ന മജീഷ്, അവിടെത്തന്നെ ഓട്ടോ ഓടിച്ചാണ് (ജ്യോതി ഓട്ടോ ) ഉപജീവനം കഴിഞ്ഞിരുന്നത്.

അപകടം സംഭവിച്ച ഉടൻ തന്നെ അതുവഴി സേഫ്സോൺ ഡ്യൂട്ടിക്ക് വന്ന സേഫ്സോൺ ഡ്രൈവർ ഫൈസൽ പി എം കണ്ട്രോൾ റൂമിൽ വിവരം അറിക്കുകയും ഉടനടി സംഭവ സ്ഥലത്തെത്തിയ കണ്ട്രോൾ റൂം എം വി ഐ ജയപ്രകാശ് ബി വരുൺ എ എം വി ഐ, സേഫ്സോൺ ഡ്രൈവർ ഫൈസൽ, രാജേഷ് വി കുന്നിൽ, നന്ദു എന്നിവർ ചേർന്ന്  ഗുരുതരമായി പരികേറ്റ മജീഷിനെ കാഞ്ഞിരപ്പള്ളി മേരിക്വീൻ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

ഇടിച്ച ശേഷം നിർത്താതെ പോയ തീർത്ഥാടക വാഹനം എരുമേലിയിൽ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് പോലിസ് കണ്ടെത്തി.

error: Content is protected !!