റോഡുകളുടെ തകർച്ച: മണിമലയിൽ
വ്യാപാരികൾ റോഡ് ഉപരോധിച്ചു 

മണിമല : വ്യാപാരി വ്യവസായി ഏകോപന സമിതി മണിമല, കങ്ങഴ, നെടുംകുന്നം യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ പരമ്പരാഗത ശബരിമല പാതയായ കറുകച്ചാൽ മണിമല റോഡും നെടുംകുന്നം, കങ്ങഴ, വെള്ളാവൂർ പഞ്ചായത്തുകളിലെ പ്രാദേശിക റോഡുകളും സഞ്ചാരയോഗ്യമാക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് മണിമല, പത്തനാട്, നെടുംകുന്നം കവലകളിൽ വ്യാപാരികളുടെ നേതൃത്വത്തിൽ പ്രകടനവും ജനകീയ സമരവും നടത്തി.

പ്രദേശത്തെ മുഴുവൻ റോഡുകളും സഞ്ചാരയോഗ്യമല്ലാത്തതിനാൽ ഉപഭോക്താക്കൾ മറ്റു സ്ഥലങ്ങളിലേക്ക് സാധനങ്ങൾ വാങ്ങുവാൻ പോവുന്ന അവസ്ഥയാണുള്ളത്. ദിനംപ്രതി നൂറുകണക്കിന് ശബരിമല തീർത്ഥാടക വാഹനങ്ങൾ സഞ്ചരിച്ചിരുന്ന കറുകച്ചാൽ  മണിമല റോഡിൽ  റോഡിന്റെ തകർച്ച മൂലം വാഹനങ്ങൾ മറ്റു വഴികളിലൂടെ പോവുകയാണ് . വർദ്ധിപ്പിക്കുന്ന  നികുതികളും ഫീസുകളും ജനോപകാരപ്രദമായി, പൊതുജനങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി വിനിയോഗിയ്ക്കുവാൻ അധികാരികൾ ശ്രദ്ധിയ്ക്കണം എന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.

              മണിമലയിൽ  സമരം  വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം ജില്ലാ ട്രഷറർ മുജീബ് റഹ്മാൻ  ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ഭാരവാഹികളായ ജോയിസ് സെബാസ്റ്റ്യൻ, ഷിയാസ് വണ്ടാനം, ഹരിലാൽ പടിഞ്ഞാറ്റയിൽ, സോജിൻ വെളളിയേടത്ത്, ബിഫാസ് വടക്കേൽ, ബിനു വിജയകുമാർ, സുദേവ് തോണിപ്പറമ്പിൽ, നൈജീൻ മറ്റത്തിൽ എന്നിവർ ജനകീയ സമരത്തിന് നേതൃത്വം നൽകി.

         കങ്ങഴയിൽ  വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം ജില്ലാ സെക്രട്ടറി ഗിരീഷ് കോനാട്ട് സമര പരിപാടികൾ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ഭാരവാഹികളായ അബ്ദുൽ കരീം , സ്കറിയാക്കുട്ടി വയലാപ്പള്ളിൽ, അൻസാരി, റിയാസ് കാസിനോ, സോബിച്ചൻ എബ്രഹാം, ഷൈജു ഇരവികുളങ്ങര, കങ്ങഴ പൗരസമിതി പ്രസിഡന്റ് ജിജി പി തോമസ് എന്നിവർ നേതൃത്വം നൽകി.

       നെടുംകുന്നത്ത് കേരളാ ഹോട്ടൽ ആന്റ് റെസ്റേറാറന്റ് അസോസിയേഷൻ കോട്ടയം  ജില്ലാ വൈസ് പ്രസിഡണ്ട് സുകുമാരൻ നായർ ജനകീയ സമരം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ഭാരവാഹികളായ ബോബി ജോൺ, അബ്ദുൽ അസീസ്, റഫീഖ് മുഹമ്മദ്, ജയകുമാർ, ഷൗക്കത്ത്, സുകുമാരൻ നായർ, ഷാജഹാൻ , പ്രിൻസ്, നെബു, സന്തോഷ്, ബീന എന്നിവർ നേതൃത്വം നൽകി.

error: Content is protected !!